മെയ് മാസം ഐപിഒ നടത്തിയപ്പോള്‍ ഓഹരി ഒന്നിന് 326 രൂപ, ഇപ്പോള്‍ 774.85 രൂപയുടെ മള്‍ട്ടിബാഗ്ഗര്‍

ആറ് മാസം കൊണ്ട് സ്റ്റോക്ക് നിക്ഷേപകര്‍ക്ക് നല്‍കിയത് 120 ശതമാനം നേട്ടം

Update:2022-10-28 14:00 IST

Photo : Canva

2022 ലെ മള്‍ട്ടിബാഗ്ഗര്‍ ഓഹരികളുടെ ലിസ്റ്റിലേക്ക് എത്തിയ ഓഹരിയാണ് വീനസ് പൈപ്‌സ് ആന്‍ഡ് ട്യൂബ്‌സ് (Venus Pipes & Tubes). മെയ് 2022 ല്‍ ഓഹരിവിപണിയിലേക്ക് ഈ സ്റ്റോക്ക് എത്തിയത് ഐപിഒ വഴിയാണ്. അന്ന് ഓഹരി ഒന്നിന് 326 രൂപയായിരുന്നു. പിന്നീട് 355 രൂപയ്ക്ക് ലഭ്യമായിരുന്ന സ്‌റ്റോക്ക് ഇപ്പോള്‍ അപ്പര്‍ ട്രെന്‍ഡില്‍ 355 രൂപയില്‍ നിന്ന് 755 രൂപ ലെവലിലേക്ക് കുതിച്ചിരിക്കുകയാണ്.

ആറ് മാസം കൊണ്ട് വീനസ് പൈപ്‌സ് ആന്‍ഡ് ട്യൂബ്‌സ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് 120 ശതമാനം നേട്ടമാണ് സമ്മാനിച്ചത്. 165.42 കോടി രൂപയുടെ പബ്ലിക് ഇഷ്യുവുമായി ഓഹരിവിപണിയിലേക്കെത്തിയ സ്റ്റോക്ക്് അന്ന് ഇഷ്യു ചെയ്തത് 310-326 രൂപയ്ക്കായിരുന്നു. പിന്നീട് ബിഎസ്ഇ യില്‍ 335 രൂപയ്ക്കും എന്‍എസ്ഇ യില്‍ 337.50 രൂപയ്ക്കുമാണ് ലിസ്റ്റ് ചെയ്തത്.
ലിസ്റ്റിംഗിന് ശേഷമുള്ള ക്ലോസിംഗ് ദിവസത്തില്‍ ബിഎസ്ഇ യില്‍ 351.75 രൂപയ്ക്കും എന്‍എസ്ഇ യില്‍ 354.35 രൂപയ്ക്കുമാണ് ഈ ഓഹരി നിന്നിരുന്നത്. 1560 കോടി വിപണി മൂല്യമുള്ള ഈ സ്‌മോള്‍ ക്യാപ് ഓഹരി നിലവില്‍ 755.00 രൂപയ്ക്കാണ് ട്രേഡിംഗ് തുടരുന്നത്. കഴിഞ്ഞ ഒരു മാസം കൊണ്ടാണ് ഈ സ്‌റ്റോക്ക് 575 രൂപയില്‍ നിന്നും 755 രൂപയിലെത്തിയത്.

(ഇതൊരു ഓഹരിനിര്‍ദേശമല്ല, ഓഹരിവിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ കൃത്യമായ പഠനത്തോടും വിദഗ്ധ നിര്‍ദേശത്തോടും കൂടി മാത്രം തീരുമാനം എടുക്കുക)


Tags:    

Similar News