12 രൂപയിൽ നിന്നും 391 രൂപ വരെ വളര്‍ന്ന മള്‍ട്ടിബാഗ്ഗര്‍ ഓഹരി

ഒരു വര്‍ഷത്തില്‍, ഈ ഓഹരി 50 രൂപയിൽ നിന്നും 391 രൂപ വരെ ഉയര്‍ന്നു

Update:2023-02-16 16:39 IST

കോവിഡിന് ശേഷം മികച്ച വരുമാനം നല്‍കിയ കുഞ്ഞന്‍ മള്‍ട്ടിബാഗര്‍ സ്റ്റോക്കുകളില്‍ ഒന്നാണ് നൈബ് ലിമിറ്റഡ് (Nibe Ltd). പ്രതിരോധ മേഖലയില്‍ നിന്നുള്ള ഈ ചെറിയ കമ്പനി ഓഹരി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 12 രൂപ നിരക്കില്‍ നിന്നും 391 രൂപ വരെ ഉയര്‍ന്നു.

ദീര്‍ഘകാല നേട്ടം
ദീര്‍ഘകാല ഓഹരി ഉടമകള്‍ക്ക് ഏകദേശം 3,150 ശതമാനം വരുമാനമാണ് ഈ കാലയളവില്‍ നൈബ് ഓഹരികള്‍ സമ്മാനിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍, ഈ ഓഹരി  50 രൂപയിൽ നിന്നും 391 രൂപ വരെ ഉയര്‍ന്നതായി കാണാം. ഈ കാലഘട്ടത്തില്‍ ഏകദേശം 675 ശതമാനം നേട്ടം കുറിച്ചു. ആറ് മാസത്തില്‍ 175 രൂപയില്‍ നിന്ന് 391 രൂപയായിട്ടാണ് സ്‌റ്റോക്ക് ഉയര്‍ന്നത്.
പെന്നി സ്റ്റോക്ക് വിഭാഗത്തില്‍ പെട്ട ഈ ഓഹരി ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെ വളര്‍ച്ചയില്‍ മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്ക് ലിസ്റ്റിലേക്ക് ചേര്‍ക്കപ്പെടുകയായിരുന്നു.
കഴിഞ്ഞ മാസം ഇടിവ്
2023 ജനുവരി മുതല്‍ ഈ സ്‌മോള്‍ ക്യാപ് മള്‍ട്ടിബാഗര്‍ സ്റ്റോക്ക് ലാഭമെടുക്കല്‍ പരിധിയിലാണ് നീങ്ങുന്നത്. ഇക്കഴിഞ്ഞ ഒരു മാസത്തില്‍, ഇത് ഏകദേശം 10 ശതമാനം ഇടിഞ്ഞെങ്കിലും ആറ് മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഓഹരി ഉടമകള്‍ക്ക് ഈ മള്‍ട്ടിബാഗര്‍ മികച്ച റിട്ടേണ്‍ നല്‍കിയതായി കാണാം.
ഉദാഹരണത്തിന് ഒരു മാസം മുമ്പ് ഈ ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ച ഒരാള്‍ക്ക് 90,000 രൂപയായി കുറയുമായിരുന്നു. അതേസമയം ആറ് മാസം മുമ്പായിരുന്നു ഈ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നത് എങ്കില്‍ ഈ തുക രണ്ടേകാല്‍ ലക്ഷം രൂപയായി ഉയരുമായിരുന്നു. 389.90 രൂപയ്ക്കാണ് ഓഹരി (ഫെബ്രുവരി 16) ട്രേഡിംഗ് തുടരുന്നത്.

(Equity investing is subject to market risk. Always do your own research before Investing)



Tags:    

Similar News