ഐ.പി.ഒയ്ക്ക് മുന്നേ ₹285 കോടി സമാഹരിച്ച് മുത്തൂറ്റ് മൈക്രോഫിന്‍

ഐ.പി.ഒ ഡിസംബര്‍ 18 മുതല്‍

Update: 2023-12-16 12:38 GMT

പ്രാരംഭ ഓഹരി വില്‍പനയ്‌ക്കൊരുങ്ങുന്ന (IPO) മുത്തൂറ്റ് മൈക്രോഫിന്‍, ഐ.പി.ഒയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 284.99 കോടി രൂപ സമാഹരിച്ചു. കൊച്ചി ആസ്ഥാനമായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലെ മൈക്രോഫിനാന്‍സ് സ്ഥാപനമാണ് മുത്തൂറ്റ് മൈക്രോഫിന്‍. ഡിസംബര്‍ 18 മുതല്‍ 20 വരെയാണ് ഐ.പി.ഒ. മൊത്തം 960 കോടി രൂപയാണ് ഐ.പി.ഒ വഴി സമാഹരിക്കാന്‍ കമ്പനി ഉന്നമിടുന്നത്.

ഓഹരി ഒന്നിന് 291 രൂപ
26 ആങ്കര്‍ നിക്ഷേപകര്‍ക്കായി 97.93 ലക്ഷം ഇക്വിറ്റി ഓഹരികള്‍ വിറ്റഴിച്ചാണ് മുത്തൂറ്റ് മൈക്രോഫിന്‍ 284.99 കോടി രൂപ സമാഹരിച്ചത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 291 രൂപ വിലയ്ക്കായിരുന്നു (ഉയര്‍ന്ന പ്രൈസ് ബാന്‍ഡ്) വില്‍പന.
ഐ.പി.ഒ
മുത്തൂറ്റ് മൈക്രോഫിനിന്റെ ഐ.പി.ഒയില്‍ 760 കോടി രൂപ പുതിയ ഓഹരികളും (Fresh Issue) 200 കോടി രൂപയുടേത് നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികളും (OFS) ആയിരിക്കും. ഓഹരിക്ക് 277-291 രൂപ നിരക്കിലാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 51 ഓഹരികള്‍ക്ക് അപേക്ഷിക്കാം. തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും. അതായത് മിനിമം നിക്ഷേപം 14,841 രൂപയാണ്.
Tags:    

Similar News