ഭവന വായ്പ രംഗത്തും ശക്തമാകുന്നു; ഈ എന്‍.ബി.എഫ്.സി ഓഹരിയില്‍ മുന്നേറ്റ സാധ്യത

ഇന്‍സ്റ്റാ ഇ.എം.ഐ, ഇ-കൊമേഴ്സ് വായ്പ നിയന്ത്രണങ്ങള്‍ ഉടന്‍ കമ്പനിയെ ബാധിക്കില്ല, ആസ്തിയില്‍ മികച്ച വളര്‍ച്ച

Update:2024-01-12 14:06 IST

Image courtesy: canva

പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാന്‍സ് (Bajaj Finance Ltd) സമ്പൂര്‍ണ ബാങ്കായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ആസ്തിയില്‍ മികച്ച വളര്‍ച്ചയും ഓംനി ചാനല്‍ (വെബ്‌സൈറ്റ്, ആപ്പുകള്‍, ഫ്രാഞ്ചൈസി) വഴി കൂടുതല്‍ ഉപഭോക്താക്കളെ നേടാനുള്ള ദീര്‍ഘ കാല തന്ത്രവും  ഫലവത്താകുമെന്ന് പ്രതീക്ഷിക്കുന്നു. ഭവന വായ്പയിലും മുന്നേറ്റം ഉണ്ടായിട്ടുണ്ട്.

1. റിസര്‍വ് ബാങ്ക് ഇ-കൊമേഴ്സ്, ഇന്‍സ്റ്റാ ഇ.എം.ഐ കാര്‍ഡ് വായ്പകള്‍ നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഹ്രസ്വ കാലയളവില്‍ കമ്പനിയുടെ വരുമാനത്തെ ബാധിക്കില്ല. മൊത്തം വായ്പ വിതരണത്തിന്റെ 12-13 ശതമാനം വരെ ഇത്തരം വായ്പകളാണ്.

2. ഓംനി ചാനല്‍ തന്ത്രങ്ങള്‍ വഴി കൂടുതല്‍ വായ്പകളും സേവനങ്ങളും നല്‍കി 2021-22 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ ആസ്തിയില്‍ 26 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച നേടാന്‍ സാധിച്ചു. പുതിയതായി തുടങ്ങിയ ബിസിനസുകളായ ഓട്ടോ വായ്പകള്‍, ട്രാക്റ്റര്‍ ഫിനാന്‍സിംഗ് എന്നിവ കമ്പനിയുടെ വളര്‍ച്ച ശക്തിപ്പെടുത്തുമെന്ന് കരുതാം.

3. ഭവന വായ്പകള്‍ നല്‍കുന്ന ഉപകമ്പനിയായ ബജാജ് ഹൗസിംഗ് ഫിനാന്‍സ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഭവന ഫിനാന്‍സ് കമ്പനിയായി വളര്‍ന്നു. 81,200 കോടി രൂപ വായ്പയായി നല്‍കിയിട്ടുണ്ട്. 2019-20 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ ഈ വിഭാഗത്തില്‍ ആസ്തിയില്‍ 28 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു.

4.ബാങ്കിംഗ് ടെക്നോളജി, സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ നല്‍കുന്ന പെന്നന്റ് ടെക്നോളജീസില്‍ 267.50 കോടി രൂപയ്ക്ക് 26 ശതമാനം ഓഹരികള്‍ കരസ്ഥമാക്കി. ബാങ്കിംഗ് സാങ്കേതിക രംഗത്ത് വളര്‍ച്ച നേടാന്‍ ഇത് സഹായകരമാകും.

5. ഫണ്ട് ചെലവുകള്‍ നിയന്ത്രിക്കാന്‍ സാധിച്ചതുകൊണ്ട് ആസ്തിയില്‍ നിന്നുള്ള ആദായം 2.6 ശതമാനം, ഓഹരിയില്‍ നിന്നുള്ള ആദായം 16 ശതമാനം എന്നിങ്ങനെ നേടാന്‍ സാധിച്ചു.

6. ബജാജ് ഫിനാന്‍സ് നല്‍കിയിരിക്കുന്ന മൊത്തം വായ്പയില്‍ 42 ശതമാനം ഈടില്ലാതെ നല്‍കിയ വായ്പകളാണ്. റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങൾ  കൂടുതലും 50,000 രൂപ വരെയുള്ള വ്യക്തിഗത വായ്പകള്‍ക്കാണ്. ബജാജ് ഫിനാന്‍സ് കൂടുതലും രണ്ടു ലക്ഷം രൂപക്ക് മുകളില്‍ ഉള്ള വായ്പകളാണ് നല്‍കിയിരിക്കുന്നത്. എങ്കിലും മൂലധന പര്യാപ്തത അനുപാതം 2.5 ശതമാനം വര്‍ധിപ്പിക്കണം. 

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില -8650 രൂപ

നിലവില്‍ 7686.50 രൂപ.

Stock Recommendation by Motilal Oswal Financial Services

(Equity investing is subject to market risk. Always do your own research or consult a financial expert before investing)


Tags:    

Similar News