ഒരു വര്‍ഷത്തിനിടെ 92 ശതമാനം നേട്ടം, ധനം ദീപാവലി പോര്‍ട്ട്‌ഫോളിയോയിലെ ഈ ഓഹരി പുതിയ ഉയരങ്ങളില്‍

നവംബറില്‍ പൊറിഞ്ചു വെളിയത്ത് നിര്‍ദേശിക്കുമ്പോള്‍ 122 രൂപയായിരുന്നു ഈ ഓഹരിയുടെ വില

Update:2022-04-16 12:02 IST

ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 92 ശതമാനം നേട്ടം സമ്മാനിച്ച് പിഎസ്‌യു കമ്പനിയായ ഗുജറാത്ത് സ്‌റ്റേറ്റ് ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ്. പൊറിഞ്ചുവെളിയത്ത് ധനം ദീപാവലി പോര്‍ട്ട്‌ഫോളിയോയില്‍ നിര്‍ദേശിച്ച ഈ കമ്പനി പുതിയ ഉയരങ്ങള്‍ തൊട്ട് 175 രൂപ എന്ന നിലയിലാണ് വിപണിയില്‍ വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരി വിലയില്‍ 23 ശതമാനം ഉയര്‍ന്ന ഗുജറാത്ത് സ്‌റ്റേറ്റ് ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ആറ് മാസത്തിനിടെ സമ്മാനിച്ചത് 30 ശതമാനം നേട്ടമാണ്. കഴിഞ്ഞ നവംബറില്‍ പൊറിഞ്ചു വെളിയത്ത് നിര്‍ദേശിക്കുമ്പോള്‍ 122 രൂപയായിരുന്നു ഈ ഓഹരിയുടെ വില.

ഗുജറാത്ത് സര്‍ക്കാരിന് കീഴിലുള്ള കാപ്രോലാക്ടം, മൊലാമൈന്‍ നിര്‍മാതാക്കളാണ് ഗുജറാത്ത് സ്‌റ്റേറ്റ് ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ്. ഫാക്ടില്‍ കാപ്രോലാക്ടം നിര്‍മാണം പുനരാരംഭിക്കുന്നതിന് മുമ്പ് രാജ്യത്ത് കാപ്രോലാക്ടം നിര്‍മിച്ചിരുന്നത് ഈ കമ്പനി മാത്രമായിരുന്നു. രാജ്യത്തെ കാപ്രോലാക്ടം ആവശ്യകതയുടെ 60 ശതമാനവും മെലാമൈന്‍ സപ്ലൈയുടെ 30 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് ഗുജറാത്ത് സ്‌റ്റേറ്റ് ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡാണ്. കൂടാതെ, MEK oxime, നൈലോണ്‍ 6 പോലെ നിരവധി മൂല്യവര്‍ധിത കെമിക്കല്‍സും കമ്പനി നിര്‍മിക്കുന്നു. രാസവള ഡിവിഷനും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.



Tags:    

Similar News