ഇനി ഒന്നാമന്‍ പോര്‍ഷ ; വിപണി മൂല്യത്തില്‍ ഫോക്‌സ് വാഗണെ പിന്തള്ളി

ഓഹരി വില ഉയര്‍ന്നതോടെ വിപണി മൂല്യം 85 ബില്യണ്‍ യൂറോയിലെത്തി

Update:2022-10-07 12:56 IST

Photo : Canva

യൂറോപ്പിലെ ഏറ്റവും മൂല്യമുള്ള കാര്‍ നിര്‍മാതാക്കളായി പോര്‍ഷ (Porsche). വിപണി മൂല്യത്തില്‍ മാതൃകമ്പനി ഫോക്‌സ് വാഗണിനെ (Volkswagen) ആണ് പോര്‍ഷെ മറികടന്നത്. സെപ്റ്റംബര്‍ 29ന് ആണ് ഫ്രാങ്ക്ഫര്‍ട്ട് ഓഹരി വിപണിയില്‍ പോര്‍ഷെ ലിസ്റ്റ് ചെയ്തത്.

82.50 യൂറോയ്ക്ക് ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഓഹരി വില തിങ്കളാഴ്ച ഇടിഞ്ഞെങ്കിലും പിന്നീട് തിരികെ കയറി. ഇന്നലെ 93.6 യൂറോവരെ ഉയര്‍ന്ന പോര്‍ഷയുടെ നിലവിലെ ഓഹരിവില 90.72 യൂറോയാണ്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 85 ബില്യണ്‍ യൂറോയിലെത്തി. 77.7 ബില്യണ്‍ യൂറോയാണ് ഫോക്‌സ് വാഗണിന്റെ വിപണി മൂല്യം.

57.2 ബില്യണ്‍ യൂറോ വിപണി മൂല്യമുള്ള മെഴ്‌സിഡസ് ബെന്‍സ് (Mercedes Benz) ആണ് യൂറോപ്പിലെ മൂന്നാമത്തെ വലിയ വാഹന നിര്‍മാതാക്കള്‍. ബിഎംഡബ്യൂ ( 47.5 ബില്യണ്‍ യൂറോ), സ്റ്റെല്ലാന്റിസ് (39.7 ബില്യണ്‍ യൂറോ) എന്നിവയാണ് വിപണി മൂല്യത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് വാഹന നിര്‍മാതാക്കള്‍.

Tags:    

Similar News