വിപണിയില്‍ ചാഞ്ചാട്ടം എങ്കിലും ഓഹരി ഫണ്ടുകളിലേക്ക് റെക്കോര്‍ഡ് ഒഴുക്ക്

ഫെബ്രുവരിയില്‍ 15,685 കോടി രൂപയുടെ നിക്ഷേപം, ജനുവരിയില്‍ 12,546 കോടി രൂപയുടെ നിക്ഷേപം

Update:2023-03-11 14:30 IST

ലക്ഷംലക്ഷംഓഹരി വിപണിയില്‍ ചാഞ്ചാട്ടം ഉണ്ടായിട്ടും കഴിഞ്ഞ 24 മാസം തുടര്‍ച്ചയായി ഓഹരി ഫണ്ടിലേക്ക് നിക്ഷേപം വര്‍ധിക്കുകയാണ്. ഫെബ്രുവരി മാസം 15,685 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. ജനുവരിയില്‍ 12,546 കോടി രൂപയും, ഡിസംബറില്‍ 7303 കോടി രൂപയും.

എസ് ഐ പി

വിപണിയില്‍ ചാഞ്ചാട്ടം ഉണ്ടെങ്കിലും നിക്ഷേപകര്‍ അച്ചടക്കത്തോടെ ഓഹരി ഫണ്ടുകളില്‍ നിക്ഷേപം തുടരുകയാണ്. ഒക്ടോബര്‍ 2022 മുതല്‍ സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ്റ് പദ്ധതികളില്‍ (എസ് ഐ പി) ഓരോ മാസവും ശരാശരി 13,000 കോടി രൂപയുടെ നിക്ഷേപം ഉണ്ടായിട്ടുണ്ട്.

സെക്റ്ററല്‍ ഫണ്ടുകള്‍

അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ടസ് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഓഹരി ഫണ്ടുകളില്‍ സെക്റ്ററല്‍ ഫണ്ടുകളാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ചത് -3856 കോടി രൂപ. സ്മാള്‍ ക്യാപ് ഫണ്ടുകള്‍ക്ക് 2246 കോടി രൂപ, മള്‍ട്ടി ക്യാപ് ഫണ്ടുകള്‍ക്ക് 1977 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്. സൂചികകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഇന്‍ഡക്‌സ് ഫണ്ടുകള്‍ 6244 കോടി രൂപ സമാഹരിച്ചു. സ്വര്‍ണ ഇ ടി എഫ്ഫുകള്‍ക്ക് 165 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു.

ഡെറ്റ് ഫണ്ടുകള്‍

കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഡെറ്റ് (debt) ഫണ്ടുകളില്‍ 13,815 കോടി രൂപ ഫെബ്രുവരിയില്‍ പിന്‍വലിക്കപെട്ടു. ജനുവരിയില്‍ പിന്‍വലിക്കപ്പെട്ടത് 10,316 കോടി രൂപ. മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം ജനുവരിയില്‍ 39.62 ലക്ഷം കോടി രൂപയായിരുന്നത് ഫെബ്രുവരിയില്‍ 39.46 ലക്ഷം കോടി രൂപയായി കുറഞ്ഞു.

Tags:    

Similar News