ഓഹരി വിപണിയില്‍ റിലയന്‍സിന്റെ തേരോട്ടം, ഇനിയും ഓഹരി വില ഉയരുമോ?
വിപണി മൂല്യം 15 ലക്ഷം കോടി രൂപ കടന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഓഹരി വില ഇനിയും ഉയരുമോ?
ജനുവരിയില്‍ വിപണി മൂല്യത്തില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും ടാറ്റ സണ്‍സിന്റെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും തമ്മിലുള്ള അന്തരം അധികമില്ലായിരുന്നു. എന്നാല്‍ ഇന്നലെ ഓഹരി വിപണി ക്ലോസ് ചെയ്തപ്പോള്‍ വിപണി മൂല്യത്തില്‍ രാജ്യത്തെ ഒന്നും രണ്ടും സ്ഥാനക്കാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസും ടി സി എസും തമ്മിലുള്ള വ്യത്യാസം ഒരു ലക്ഷം കോടി രൂപയ്ക്കടുത്ത് വരും! വിപണി മൂല്യത്തില്‍ 15 ലക്ഷം കോടി രൂപയെന്ന നിര്‍ണായക നാഴികക്കല്ല് റിലയന്‍സ് താണ്ടിയിരിക്കുന്നു.
കഴിഞ്ഞ പത്ത് വ്യാപാര സെഷനുകള്‍ക്കിടെ റിലയന്‍സിന്റെ ഓഹരി വിലയില്‍ 11 ശതമാനത്തിലേറെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ജൂലൈ അവസാനം മുതലുള്ള കണക്കെടുത്താല്‍ ഓഹരി വിലയിലുണ്ടായിരിക്കുന്ന 17 ശതമാനം ഉയര്‍ച്ച.
ഇന്നലെ മാത്രം നാല് ശതമാനം വില വര്‍ധിച്ചതോടെ റിലയന്‍സ് ഓഹരി വില സര്‍വകാല റെക്കോര്‍ഡായ 2,389 രൂപയിലെത്തി.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലയന്‍സിന്റെ O2C ബിസിനസില്‍ ക്ഷീണമുണ്ടായെങ്കിലും സൗദി അറേബ്യയുടെ ആരാംകോയ്ക്ക് ഓഹരി വില്‍പ്പന നടത്താനുള്ള നീക്കം ആ വിഭാഗത്തില്‍ വലിയൊരു ഉത്തേജനം കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട്. ഇതേ കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതല്‍ പുരോഗമിക്കുന്നതോടെ റിലയന്‍സ് ഓഹരി വിലയിലും അതി പ്രതിഫലിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
ജാംനഗറില്‍ ധിരുഭായ് അംബാനി ഗ്രീന്‍ എനര്‍ജി ഗിഗാ കോംപ്ലക്‌സ് പടുത്തുയര്‍ത്തുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം മുകേഷ് അംബാനി നടത്തിയിട്ടുണ്ട്. റിന്യൂവബ്ള്‍ എനര്‍ജി മാനുഫാക്ചറിംഗ് രംഗത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സംവിധാനമാണ് മുകേഷ് അംബാനി ഇവിടെ വിഭാവനം ചെയ്യുന്നത്.
ഗ്രീന്‍ എനര്‍ജി മേഖലയില്‍ അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 75,000 കോടി രൂപയാണ് മുകേഷ് അംബാനി നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്.
ജെഫ്രീസ് ഇക്വിറ്റി റിസര്‍ച്ച് റിപ്പോര്‍ട്ട് അനുമാനിക്കുന്നത് റിലയന്‍സ് ഓഹരി വില 3,150 രൂപയിലെത്തുമെന്നാണ്.
റിലയന്‍സിന്റെ ഡിജിറ്റല്‍ ബിസിനസായ ജിയോ രാജ്യത്ത് താങ്ങാവുന്ന നിരക്കില്‍ 5G സേവനങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ഫ്യൂച്ചര്‍ റീറ്റെയ്‌ലിനെ ഏറ്റെടുക്കാനുള്ള നീക്കത്തിനെ ആമസോണ്‍ തടയിട്ടെങ്കിലും റീറ്റെയ്ല്‍ മേഖലയിലും റിലയന്‍സ് റീറ്റെയ്ല്‍ മുന്നേറ്റം തുടരുകയാണ്.
റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്‌സ് ജസ്റ്റ് ഡയല്‍ ഏറ്റെടുത്തതോടെ ഹൈപ്പര്‍ ലോക്കല്‍ തലത്തിലെ പതിനായിരക്കണക്കിന് കസ്റ്റമേഴ്‌സിനെയും കച്ചവടക്കാരെയും കണക്ട് ചെയ്യാന്‍ സാധിക്കും. ജിയോമാര്‍ട്ടും രാജ്യത്ത് പ്രവര്‍ത്തനം കൂടുതല്‍ വ്യാപകമാക്കുകയാണ്.
കൈവെച്ച മേഖലകളിലെല്ലാം മുകേഷ് അംബാനി എതിരാളികളെ നിഷ്പ്രഭമാക്കി മുന്നേറുമ്പോള്‍ റിലയന്‍സ് ഓഹരി വില ഇനിയും ഉയരാനിടയുണ്ടെന്ന സൂചന തന്നെയാണ് വിപണി നിരീക്ഷകര്‍ നല്‍കുന്നത്.
ഇന്നലെ മാത്രം നാല് ശതമാനം വില വര്‍ധിച്ചതോടെ റിലയന്‍സ് ഓഹരി വില സര്‍വകാല റെക്കോര്‍ഡായ 2,389 രൂപയിലെത്തി.
റിലയന്‍സിന്റെ കുതിപ്പിന് പിന്നിലെ മൂന്ന് കാരണങ്ങള്‍
റിലയന്‍സിന്റെ വളര്‍ച്ചയ്ക്കായി മുകേഷ് അംബാനി സ്വീകരിച്ചിരിക്കുന്ന തന്ത്രങ്ങളാണ് റിലയന്‍സ് ഓഹരി വിലയെ സ്വാധീനിക്കുന്നതെന്നും വിപണി നിരീക്ഷകര്‍ പറയുന്നു. ഡിജിറ്റല്‍ ബിസിനസായ ജിയോ, റീറ്റെയ്ല്‍, റിലയന്‍സിന്റെ കോര്‍ മേഖലയായ ഓയ്ല്‍ ടു കെമിക്കല്‍ എന്നിവയില്‍ നൂതനമായ ചുവടുവെപ്പുകളാണ് മുകേഷ് അംബാനി നടത്തുന്നത്.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലയന്‍സിന്റെ O2C ബിസിനസില്‍ ക്ഷീണമുണ്ടായെങ്കിലും സൗദി അറേബ്യയുടെ ആരാംകോയ്ക്ക് ഓഹരി വില്‍പ്പന നടത്താനുള്ള നീക്കം ആ വിഭാഗത്തില്‍ വലിയൊരു ഉത്തേജനം കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട്. ഇതേ കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതല്‍ പുരോഗമിക്കുന്നതോടെ റിലയന്‍സ് ഓഹരി വിലയിലും അതി പ്രതിഫലിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.