സെബിക്ക് 3 ഡയറക്ടര്‍മാരെ എക്‌സ്‌ചേഞ്ചുകളില്‍ നിയമിക്കാം

പൊതു താല്‍പ്പര്യ ഡയറക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ നീക്കം

Update:2023-03-08 16:51 IST

image:@sebi/fb

നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി സെബിക്ക് (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മൂന്ന് പൊതു താല്‍പ്പര്യ ഡയറക്ടര്‍മാരെ നിയമിക്കാനുള്ള അവകാശം എക്‌സ്‌ചേഞ്ചുകളെ സംബന്ധിച്ച നിയമ ഭേദഗതിയിലൂടെ ലഭിച്ചു. ഓഹരി എക്‌സ്‌ചേഞ്ചുകളിലും, കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകളിലും ഇങ്ങനെ സ്വതന്ത്ര ഡയറക്ടര്‍മാരെ നിയമിക്കാം.

ഇനി ഇങ്ങനെ

നേരത്തെ ഉള്ള നിയമ പ്രകാരം സെബി എക്‌സ്‌ചേഞ്ചുകളോട് പൊതു താല്‍പ്പര്യ ഡയറക്ടര്‍ സ്ഥാനത്തേക്ക് മൂന്ന് പേരുകള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെടും. അത് അംഗീകരിക്കുകയാണ് സെബി ചെയ്തിരുന്നത്. പുതിയ നിയമം അനുസരിച്ച് സ്വതന്ത്ര ഡയറക്ടര്‍മാര്‍ ആറു മാസത്തില്‍ ഒരു പ്രാവശ്യം എങ്കിലും പ്രത്യേകം യോഗം കൂടണം.

ഡയറക്ടര്‍മാരെ നിയമിക്കുന്നതിന് ഓഹരി ഉടമകളുടെ അംഗീകാരം ആവശ്യമില്ല. എം ആര്‍ മയ്യ കമ്മിറ്റി ശുപാര്‍ശകള്‍ അനുസരിച്ചാണ് ഭേദഗതി വരുത്തിയത്. പൊതു താല്‍പ്പര്യ ഡയറക്ടര്‍മാരുടെ കാലാവധി 3 വര്‍ഷമാണ്.

ഉത്തരവാദിത്ത്വങ്ങളേറെ

പൊതു താല്‍പ്പര്യ ഡയറക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ നീക്കം. എക്‌സ്‌ചേഞ്ചുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ പുതിയ സംവിധാനം ബാധിക്കുമെന്നും ആക്ഷേപമുണ്ട്. ഈ ഡയറക്ടര്‍മാര്‍ക്ക് എക്‌സ്‌ചെഞ്ചു ഭരണം, സാങ്കേതികത, സൈബര്‍ സുരക്ഷ, സിസ്റ്റം ഓഡിറ്റ് എന്നിവയില്‍ പതിവ് മേല്‍നോട്ടം ഉണ്ടാവുമെന്ന് ഔദ്യോഗിക ഉത്തരവില്‍ പറയുന്നു.

Tags:    

Similar News