ഓഹരി വിറ്റാല്‍ ഉടനടി പണം; മാര്‍ച്ചോടെ തല്‍ക്ഷണ സെറ്റില്‍മെന്റ്

ഈ വര്‍ഷം ജനുവരിയില്‍ രാജ്യത്തെ സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ T+1 സെറ്റില്‍മെന്റിലേക്ക് മാറിയിരുന്നു

Update:2023-11-29 12:21 IST

Image courtesy: sebi/canva

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ 2024 മാര്‍ച്ചോടെ വ്യാപാരങ്ങളുടെ സെറ്റില്‍മെന്റ് അതേ ദിവസം (T+0 ) നടപ്പാക്കാനും പിന്നാലെ തത്സമയ സെറ്റില്‍മെന്റ് നടത്താനും സെബി ലക്ഷ്യമിടുന്നതായി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച് പറഞ്ഞു. ഇടപാടുകള്‍ തത്സമയ അടിസ്ഥാനത്തില്‍ തീര്‍പ്പാക്കുന്നതാണ് തല്‍ക്ഷണ സെറ്റില്‍മെന്റ്.

ഈ വര്‍ഷം ജനുവരിയില്‍ രാജ്യത്തെ സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ T+1 സെറ്റില്‍മെന്റിലേക്ക് മാറിയിരുന്നു. വ്യാപാരം നടത്തി അടുത്ത പ്രവൃത്തി ദിവസം തന്നെ അവ തീര്‍പ്പാക്കുന്ന സംവിധാനമാണിത്. നേരത്തെ ഇത് T+2 (രണ്ട് ദിവസത്തിനുള്ളില്‍) സംവിധാനമായിരുന്നു.

ഫോറെക്സുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചൂണ്ടിക്കാട്ടി സെറ്റില്‍മെന്റ് സമയം കുറയ്ക്കുന്നതിനെ കുറിച്ച് ചില നിക്ഷേപകര്‍ ആശങ്കകള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ തീരുമാനവുമായി സെബി മുന്നോട്ട് പോകുകയായിരുന്നു.


Tags:    

Similar News