സെന്‍സെക്‌സ് വീണ്ടും 147 പോയിന്റ് ഉയര്‍ന്നു

Update: 2019-08-27 12:03 GMT

ഇന്ത്യന്‍ ഓഹരി വിപണിക്ക് തുടര്‍ച്ചയായി മൂന്നാം ദിവസവും നേട്ടത്തിന്റെ ദിനമായിരുന്നു ഇന്നും. റിസര്‍വ് ബാങ്കിന്റെ 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിനു കൈവരുന്നതും യുഎസ്-ചൈന വ്യാപാരയുദ്ധത്തില്‍ അയവുവരുമെന്ന സൂചനയുമാണിതിനു പ്രധാന കാരണങ്ങളെന്നു നിരീക്ഷകര്‍ പറയുന്നു.

സെന്‍സെക്‌സ് 147 പോയിന്റ് അഥവാ 0.39 ശതമാനം ഉയര്‍ന്ന് 37,641 ല്‍ എത്തി. നിഫ്റ്റി 11105 ലും അവസാനിച്ചു, 48 പോയിന്റ് അഥവാ 0.43 ശതമാനം ഉയര്‍ച്ചയോടെ. ഏഷ്യന്‍ വിപണികളില്‍ പൊതുവേ ഭേദപ്പെട്ട നിലയാണു ദൃശ്യമായത്.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ആര്‍ഐഎല്‍, എല്‍ ആന്‍ഡ് ടി എന്നിവയാണ് സെന്‍സെക്സ് നേട്ടത്തിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത്.
8.96 ശതമാനം ഉയര്‍ച്ചയോടെ ടാറ്റാ മോട്ടോഴ്സ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു. ടാറ്റാ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക്, വേദാന്ത, എന്‍ടിപിസി എന്നിവ 4.05 ശതമാനം വരെ നേട്ടമുണ്ടാക്കി.

Similar News