പ്ലാസ്റ്റിക് ഘടകങ്ങളില്‍ ശക്തര്‍, ആരോഗ്യം, ഹോം ഫര്‍ണിഷിംഗ് രംഗത്ത് മുന്നേറ്റം; ശൈലി എന്‍ജിനീയറിംഗ് ഓഹരികള്‍ വാങ്ങാം

ആരോഗ്യ പരിരക്ഷ, ഓട്ടോമോട്ടീവ് ഘടകങ്ങൾ, പേഴ്‌സണൽ കെയർ തുടങ്ങിയ മേഖലകളിലും സാന്നിധ്യം

Update: 2022-07-06 01:45 GMT

ഇന്നത്തെ ഓഹരി - ശൈലി എഞ്ചിനിയറിംഗ് പ്ലാസ്റ്റിക്സ് (Shaily Engineering Plastics Ltd)

  • മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ഗുജറാത്തിലെ വഡോദരയിൽ മൈക്ക് സംഘ്‌വി രണ്ടു പ്ലാസിറ്റിക്ക് ഇൻജെക്ഷൻ മോൾഡിങ് (injection moulding) യന്ത്രങ്ങളുമായി പ്രവർത്തനം ആരംഭിച്ച കമ്പനിയാണ് ശൈലി എഞ്ചിനിയറിംഗ് പ്ലാസ്റ്റിക്സ് (Shaily Engineering Plastics Ltd).നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ പ്ലാസ്റ്റിക്ക് ഘടകങ്ങളുടെ കയറ്റുമതി സ്ഥാപനമാണ്.
  • 2021 -22 ൽ വിറ്റു വരവിൻറ്റെ 76 % കയറ്റുമതിയിൽ നിന്നായിരുന്നു. നിലവിൽ ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ഹോം ഫർണിഷിംഗ്‌ ബിസിനസിലാണ്. ഏറ്റവും വലിയ ഉപഭോക്താവ് സ്വീഡനിലെ പ്രമുഖ ഹോം ഫർണിഷിംഗ്‌ കമ്പനിയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഈ കമ്പനിക്ക് വേണ്ടി ഒന്നിലധികം ഉൽപ്പന്നങ്ങൾ നിർമിച്ചു നൽകി.
  • ആരോഗ്യ പരിരക്ഷയാണ് (healthcare) രണ്ടാമത്തെ ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന കമ്പനിയുടെ വിഭാഗം. ഇൻസുലിൻ പെൻ ഉപകരണത്തിന് പേറ്റൻറ്റ് ലഭിച്ചിട്ടുണ്ട്. വിവിധ കമ്പനികൾക്കായി 16 പ്പരം വിവിധ ഇൻസുലിൻ പേനകൾ നിർമിക്കാൻ ഒരുങ്ങുകയാണ്. ആഗോള കമ്പനികളുടെ ഓർഡറുകൾ ലഭിച്ചതോടെ കളിപ്പാട്ട വിഭാഗത്തിലും ഉൽപ്പാദന ശേഷി വർധിപ്പിക്കുകയാണ്. 200 കോടി രൂപയുടെ മൂലധന ചെലവിൽ നിർമാണ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള വിഭാവനം ചെയ്തിട്ടുണ്ട്.
  • അസംസ്‌കൃത വസ്തുക്കളുടെ വില സ്ഥിരത കൈവരിക്ക പ്പെടുന്നതോടെ മാർജിൻ 2022-23, 2023-24 ൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതും വരുമാനം വർധിപ്പിക്കാൻ സഹായിക്കും.
  • ഓട്ടോമോട്ടീവ്, എഞ്ചിനിയറിംഗ് വിഭാഗത്തിലും ഉൽപ്പാദന ശേഷി വർധിപ്പിക്കും. അടുത്ത 3 മുതൽ 5 വർഷത്തിൽ വരുമാനത്തിൽ 25-30 % സംയുക്ത വാർഷിക വളർച്ച നിരക്ക് നേടാൻ സാധിക്കുമെന്ന് കമ്പനി കരുതുന്നു
  • ആരോഗ്യ പരിരക്ഷ, കളിപ്പാട്ടങ്ങൾ, ഹോം ഫർണിഷിംഗ്‌ രംഗത്തെ മുന്നേറ്റം, കയറ്റുമതി വർധനവ്, ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നത്, ആഗോള ഡിമാൻറ്റ് എന്നി കാരണങ്ങൾ കൊണ്ട് ശൈലി എഞ്ചിനിയറിംഗ് കമ്പനിയുടെ സാമ്പത്തിക ഫലം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 2235 രൂപ
നിലവിൽ 1900
കാല ദൈർഖ്യം 12 മാസം
(Stock Recommendation by ICICI Direct )


Tags:    

Similar News