ഭൂമിയും കെട്ടിടവും വിൽപന, രണ്ടു കമ്പനികളുടെ ഓഹരികളിൽ കയറ്റം

ഫോബ്‌സ് & കമ്പനി, എൻവയർ ഇലക്ട്രോ ഡൈൻ എന്നീ ഓഹരികളിലാണ് കയറ്റം

Update:2022-06-10 17:28 IST

കഴിഞ്ഞ ദിവസങ്ങളിൽ ഭൂമി വിൽപന നടത്തിയതിനെ തുടർന്ന് രണ്ട്‌ കമ്പനികളുടെ ഓഹരികളിലാണ് മുന്നേറ്റം ഉണ്ടായത്. എഞ്ചിനിയറിംഗ്, റിയൽ എസ്റ്റേറ്റ്, ടെക്‌നോളജി മേഖലയിൽ പ്രവർത്തിക്കുന്ന ഫോബ്‌സ് & കമ്പനി, കിർലോസ്കറിന്റെ ഭാഗമായിരുന്ന എൻവയർ ഇലക്ട്രോ ഡൈൻ എന്ന കമ്പനികളാണ് ഭൂമിയും കെട്ടിടവും വിറ്റ വാർത്ത പുറത്തുവന്നതോടെ ഓഹരി വിലകൾ കയറിയത്.

എൻവയർ ഇലക്ട്രോ ഡൈൻ പൂനയിലെ 3568 ചതുരശ്ര മീറ്റർ വരുന്ന സ്ഥലവും, കെട്ടിടവും 11.50 കോടി രൂപയ്ക്കാണ് വിറ്റത്.ഇതിന്റെ ഓഹരി വില 5 % വർധിച്ച് 27.55 രൂപയിലേക്ക് ഉയർന്നു. ഈ ഓഹരിയുടെ വിപണി മൂലധനവത്കരണം 12.78 കോടി രൂപയാണ്. കമ്പനികൾക്ക് വൃത്തിയുള്ള മുറികൾ രൂപകല്പന ചെയ്ത് നിർമിച്ച്, സജ്ജീകരിച്ച് കൊടുക്കുന്ന ബിസിനസാണ് നടത്തുന്നത്.
ഫോബ്‌സ് & കമ്പനി മുംബൈയിൽ 15,394.50 ചതുരശ്ര മീറ്റർ സ്ഥലം 235 കോടിക്ക് വിറ്റ വാർത്ത വന്നതോടെ കഴിഞ്ഞ ദിവസം ഓഹരിയിൽ കയറ്റം ഉണ്ടായി- 4 % ഉയർന്ന് 416 രൂപവരെ എത്തി. നിലവിൽ 415 രൂപയിൽ വിപണനം അവസാനിച്ചു.


Tags:    

Similar News