വെള്ളിക്ക് ക്ഷീണം, ഈ മാസത്തെ ഏറ്റവും കുറഞ്ഞവിലയില്‍ സ്വര്‍ണം
ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്നലെ കുറഞ്ഞത്.
സംസ്ഥാനത്ത് മാറ്റമില്ലാതെ തുടര്‍ന്ന വെള്ളിവില ഇന്ന്് വീണ്ടും ഇടിഞ്ഞു. സ്വര്‍ണവില (Today's Gold Rate) ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ രണ്ടാം ദിനവും തുടരുകയാണ്. 36640 രൂപയാണ് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്.
ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിക്ക് 61 രൂപയായി. അതേസമയം സംസ്ഥാനത്ത് ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല 90 രൂപയാണ് ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി നിരക്ക്.
ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 40 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4580 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 25 രൂപയാണ് കുറഞ്ഞത്. നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3785 രൂപയാണ്.