ഇന്ത്യയില്‍ 75,0000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സോഫ്റ്റ്ബാങ്ക്

ഈ വര്‍ഷം മൂന്ന് ശതകോടി ഡോളറിന്റെ നിക്ഷേപമാണ് സോഫ്റ്റ്ബാങ്ക് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നടത്തിയത്

Update: 2021-11-12 07:12 GMT

Image for Representation Only 

ജപ്പാനീസ് നിക്ഷേപക സ്ഥാപനമായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പറേഷന്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ 10 ശതകോടി ഡോളര്‍ ( ഏകദേശം 74,396 കോടി രൂപ) നിക്ഷേപത്തിനൊരുങ്ങുന്നു. മികച്ച മൂല്യമുള്ള ശരിയായ കമ്പനികളില്‍ 2022 ല്‍ 5-10 ശതകോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് ബ്ലൂംബെര്‍ഗ് ഇന്ത്യ ഇക്കണോമിക് ഫോറം 2021 ല്‍ സംസാരിക്കവേ സോഫ്റ്റ് ബാങ്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ രാജീവ് മിശ്ര പറഞ്ഞു.

ഈ വര്‍ഷം 24 ഇന്ത്യന്‍ കമ്പനികളിലായി 3 ശതകോടി ഡോളറാണ് സോഫ്റ്റ്ബാങ്ക് നിക്ഷേപിച്ചിരിക്കുന്നത്. പേടിഎം, ഒയോ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളിലും നിക്ഷേപമുണ്ട്. ഫിന്‍ടെക്, ബിടുബി, എസ്എഎഎസ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളാണ് നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായി അദ്ദേഹം കാണുന്നത്.
സോഫ്റ്റ്ബാങ്ക് നിക്ഷേപം നടത്തിയിരിക്കുന്ന ഡെല്‍ഹിവെറി, ഒയോ, പോളിസിബസാര്‍, ഒല, ഫഌപ്കാര്‍ട്ട് തുടങ്ങിയവ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് തയാറെടുക്കുകയാണ് എന്ന പ്രത്യേകതയുമുണ്ട്. പേടിഎം ആകട്ടെ മികച്ച നിലയില്‍ ഐപിഒ നടത്തുകയും ചെയ്തു.


Tags:    

Similar News