സ്വര്‍ണത്തിന് വീണ്ടും വിലക്കയറ്റം; ആഗോള വിപണിയില്‍ 2002 ഡോളറിലേക്ക്
ഇടവേളയ്ക്ക് ശേഷം വെള്ളി വിലയിലും കയറ്റം
കേരളത്തില്‍ മൂന്ന് ദിവസത്തിനുശേഷം സ്വര്‍ണ വിലയില്‍ വര്‍ധന. 22 കാരറ്റ് സ്വര്‍ണം പവന് 200 രൂപ വര്‍ധിച്ച് 45,680 രൂപയും ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5,710 രൂപയുമായി.
2000 ഡോളര്‍ കടന്ന് സ്വര്‍ണം
രാജ്യാന്തര വിപണിയില്‍ 2,002 ഡോളറിലാണ് നിലവില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഇന്നലെ 1,992 ഡോളറില്‍ വ്യാപാരമവസാനിപ്പിച്ച സ്വര്‍ണം പിന്നീട് 10 ഡോളറോളം കയറി.
കഴിഞ്ഞ വാരം അവസാനത്തോടെയാണ് സ്‌പോട്ട് സ്വര്‍ണം 2,000 ഡോളര്‍ വരെ ഉയര്‍ന്നത്. കേരളത്തിലും സ്വര്‍ണ വിലയില്‍ പ്രകടമായ മാറ്റമുണ്ടായിരുന്നു.
18 കാരറ്റ് സ്വർണം
18 കാരറ്റ് സ്വര്‍ണത്തിനും വില ഉയര്‍ന്നു. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 4,735 രൂപയാണ് ഇന്നത്തെ വില.
വെള്ളി വില
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വെള്ളി വിലയും വര്‍ധിച്ചു. സാധാരണ വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കൂടി 80 രൂപയായി. ആഭരണങ്ങള്‍ നിര്‍മിക്കുന്ന വെള്ളിക്ക് 103 രൂപയാണ് ഇന്നത്തെ വില.