രണ്ടാംദിനവും ഓഹരികള്‍ നഷ്ടത്തില്‍; നിഫ്റ്റി 17,700ന് താഴെ
ഐ.ടി ഓഹരികളില്‍ കരകയറ്റം; 11 കേരള കമ്പനികളും നഷ്ടത്തില്‍
എഫ്.എം.സി.ജി., ഊര്‍ജ ഓഹരികളിലുണ്ടായ വില്‍പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാംദിനവും ഓഹരി സൂചികകള്‍ നഷ്ടത്തിലേക്ക് വീണു. ഇന്ന് നേരിയ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും വ്യാപാരാന്ത്യം 183 പോയിന്റ് നഷ്ടവുമായി 59,727ലാണ് സെന്‍സെക്‌സുള്ളത്. നിഫ്റ്റി 46 പോയിന്റ് താഴ്ന്ന് 17,660ലും വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ ഒരുവേള നിഫ്റ്റി 17,766 വരെയും സെന്‍സെക്‌സ് 60,113വരെയും ഉയര്‍ന്നിരുന്നു.
ടി.സി.എസ്., ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ടൈറ്റന്‍, എച്ച്.യു.എല്‍., വിപ്രോ, എല്‍ ആന്‍ഡ് ടി., സണ്‍ ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവയാണ് ഇന്ന് നഷ്ടത്തിലേക്ക് വീണ പ്രധാന ഓഹരികള്‍. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, സിപ്ല, എച്ച്.സി.എല്‍ ടെക്, ഇന്‍ഫോസിസ്, നെസ്‌ലെ ഇന്ത്യ, ഡിവീസ് ലാബ് എന്നിവ നേട്ടം കുറിച്ചു.
നേട്ടവും കോട്ടവും
പാറ്റ്‌സ്പിന് മികച്ച നേട്ടം
കേരളം ആസ്ഥാനമായുള്ള 11 കമ്പനികളുടെ ഓഹരികള്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. പാറ്റ്‌സ്പിന്‍ ഇന്ത്യ (6.53 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.21 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.93 ശതമാനം), ഫാക്ട് (0.72 ശതമാനം), എ.വി.ടി (0.66 ശതമാനം) എന്നിവയാണ് നഷ്ടം കുറിച്ച പ്രമുഖ ഓഹരികള്‍.
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.92 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (4.54 ശതമാനം), ഇന്‍ഡിട്രേഡ് കാപ്പിറ്റല്‍ (3.03 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.15 ശതമാനം), കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് (3.84 ശതമാനം) എന്നിവ നേട്ടമുണ്ടാക്കിയവയില്‍ ഉള്‍പ്പെടുന്നു.