ലാഭമെടുപ്പില്‍ പതറി ഓഹരി വിപണി
കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍, കല്യാണ്‍ ജൂവലേഴ്സ് ഉള്‍പ്പടെ 6 കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്
നിക്ഷേപകര്‍ വ്യാപകമായി ഓഹരികള്‍ വിറ്റൊഴിഞ്ഞതോടെ ഓഹരി സൂചികകളില്‍ ഇടിവ്. സെന്‍സെക്സ് 501.73 പോയ്ന്റ് ഇടിഞ്ഞ് 58909.35 പോയ്ന്റിലും നിഫ്റ്റി 129 പോയ്ന്റ് ഇടിഞ്ഞ് 17321.90 പോയ്ന്റിലും ക്ലോസ് ചെയ്തു. റിയല്‍റ്റി, പവര്‍, ഓയ്ല്‍ & ഗ്യാസ് ഒഴികെയുള്ള ഓഹരികളെല്ലാം ഇന്ന് നിക്ഷേപകര്‍ കൈയൊഴിഞ്ഞു. 1540 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1824 ഓഹരികള്‍ക്കും നേട്ടമുണ്ടാക്കാനാകാതെ പോയി. 141 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
മാരുതി സുസുകി, ആക്സിസ് ബാങ്ക്, ടിസിഎസ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളാണ്. അദാനി പോര്‍ട്ട്സ്, അദാനി എന്റര്‍പ്രൈസസ്, കോള്‍ ഇന്ത്യ, ബിപിസിഎല്‍, ഹീറോ മോട്ടോകോര്‍പ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായി. റിയല്‍റ്റി സെക്ടറല്‍ സൂചിക 2 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഓട്ടോ, ബാങ്ക് സൂചികകള്‍ 0.8-1 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ് സ്മോള്‍കാപ് സൂചികകളും നഷ്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
ആറ് കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (1.96 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (0.91 ശതമാനം), വണ്ടര്‍ ലാ ഹോളിഡേയ്സ് (0.70 ശതമാനം), ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍ (0.57 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (0.50 ശതമാനം), സിഎസ്ബി ബാങ്ക് (0.24 ശതമാനം) എന്നിവയാണ് ഇന്ന് വില ഉയര്‍ന്ന കേരള കമ്പനി ഓഹരികള്‍. അതേസമയം വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, ധനലക്ഷ്മി ബാങ്ക്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എവിറ്റി, എഫ്എസിടി, കേരള ആയുര്‍വേദ തുടങ്ങി 23 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.
ഓഹരി വില
അപ്പോളോ ടയേഴ്സ് 313.70
ആസ്റ്റര്‍ ഡി എം 220.65
എവിറ്റി 87.01
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 257.70
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 459.30
സിഎസ്ബി ബാങ്ക് 230.05
ധനലക്ഷ്മി ബാങ്ക് 16.07
ഈസ്റ്റേണ്‍ ട്രെഡ്സ് 30.49
എഫ്എസിടി 228.20
ഫെഡറല്‍ ബാങ്ക് 133.25
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 44.55
ഹാരിസണ്‍സ് മലയാളം 120.50
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 27.95
കല്യാണ്‍ ജൂവലേഴ്സ് 116.45
കേരള ആയുര്‍വേദ 88.82
കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 95.32
കിറ്റെക്സ് 144.65
കെഎസ്ഇ 1675.00
മണപ്പുറം ഫിനാന്‍സ് 104.30
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 282.00
മുത്തൂറ്റ് ഫിനാന്‍സ് 955.05
നിറ്റ ജലാറ്റിന്‍ 648.05
പാറ്റ്സ്പിന്‍ ഇന്ത്യ 10.27
റബ്ഫില ഇന്റര്‍നാഷണല്‍ 66.40
സ്‌കൂബീ ഡേ ഗാര്‍മന്റ്സ് 90.20
സൗത്ത് ഇന്ത്യന്‍ ബാങ്ക് 16.69
വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 1.81
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 246.00
വണ്ടര്‍ലാ ഹോളിഡേയ്സ് 425.00