അവധിക്ക് ശേഷവും കുതിപ്പ് തുടര്‍ന്ന് വിപണികള്‍
അദാനി ഗ്രൂപ്പ് ഓഹരികള്‍ നഷ്ടമായ മൂല്യം തിരിച്ചുപിടിക്കുന്നത് തുടര്‍ന്നു
ഹോളിയെ തുടര്‍ന്നുള്ള ഇന്നലെത്തെ അവധിക്ക് ശേഷവും ഓഹരി വിപണികള്‍ കുതിപ്പ് തുടര്‍ന്നു. നിരക്ക് വര്‍ധനയെക്കുറിച്ചുള്ള യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവലിന്റെ അഭിപ്രായം മൂലം രാവിലെ വിപണി താഴ്ന്നു നിന്നിരുന്നു. എന്നാല്‍ പിന്നീട് വിപണി ഉയരുകയായിരുന്നു.
സെന്‍സെക്സ് 123.63 പോയിന്റ് അഥവാ 0.21 ശതമാനം ഉയര്‍ന്ന് 60,348.09ലും നിഫ്റ്റി 42.90 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 17,754.40ലും എത്തി. 1943 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1528 ഓഹരികള്‍ ഇടിഞ്ഞു, 125 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.
അദാനി ഗ്രൂപ്പ് ഓഹരികള്‍ നഷ്ടമായ മൂല്യം തിരിച്ചുപിടിക്കുന്നത് തുടര്‍ന്നു. പത്ത് ഓഹരികളും നേട്ടത്തില്‍ അവസാനിച്ചു
ന്യൂ-ജെന്‍ കമ്പനികളായ പോളിസിബസാറും നൈകയുമാണ് മികച്ച 200 കമ്പനികളില്‍ കൂടുതല്‍ നഷ്ടം നേരിട്ടത്.
പബ്ലിക് ലിസ്റ്റ് ചെയ്തിട്ടുള്ള 29 കേരള കമ്പനികളില്‍ 18 എണ്ണവും പാറ്റ്സ്പിന്‍ ഇന്ത്യയും റുബ്ഫില ഇന്റര്‍നാഷണലും 5 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയാണ് വ്യാപാരം അവസാനിപ്പിച്ചത്.