സൂചികകളില്‍ ഇടിവ്; സെന്‍സെക്സ് വീണ്ടും 60000 ത്തിന് താഴെ

11 കേരള കമ്പനികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്

Update:2023-03-09 17:20 IST

സൂചികകളില്‍ ഇന്ന് ഇടിവ്. സെന്‍സെക്സ് 541.81 പോയ്ന്റ് ഇടിഞ്ഞ് 59806.28 പോയ്ന്റിലും നിഫ്റ്റി 164.80 പോയ്ന്റ് ഇടിഞ്ഞ് 17589.60 പോയ്ന്റിലും ക്ലോസ് ചെയ്തു. 1558 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1858 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 112 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. 

അദാനി എന്റര്‍പ്രൈസസ്, മഹീന്ദ്ര & മഹീന്ദ്ര, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അദാനി പോര്‍ട്ട്സ് തുടങ്ങിയവയുടെ ഓഹരികള്‍ താഴ്ന്നു.


അതേസമയം ടാറ്റ സ്റ്റീല്‍, ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ, ഭാരതി എയര്‍ടെല്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, ആക്സിസ് ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കി.


എഫ്എംസിജി, റിയല്‍റ്റി, ഓട്ടോ, ഐറ്റി സൂചികകള്‍ 1 ശതമാനം ഇടിവ് രേഖപ്പെടുത്തി. മെറ്റല്‍, പവര്‍ സൂചികകളില്‍ ഉയര്‍ച്ചയുണ്ടായി. മിഡ്കാപ് സൂചിക 0.55 ശതമാനവും സ്മോള്‍കാപ് സൂചിക 0.54 ശതമാനവും ഇടിവ് രേഖപ്പെടുത്തി.


കേരള കമ്പനികളുടെ പ്രകടനം

11 കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്.പാറ്റസ്പിന്‍ ഇന്ത്യ (5.34 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.95 ശതമാനം), കിറ്റെക്സ് (3.09 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.64 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (1.50 ശതമാനം), കല്യാണ്‍ ജൂവലേഴ്സ് (1.24 ശതമാനം), കേരള ആയുര്‍വേദ (1.11 ശതമാനം) തുടങ്ങിയവ ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികളില്‍പ്പെടുന്നു. അതേസമയം എഫ്എസിടി, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, അപ്പോളോ ടയേഴ്സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് തുടങ്ങി 19 കേരള കമ്പനി ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയി.




Tags:    

Similar News