മികച്ച ഓഹരികള്‍ എങ്ങനെ കണ്ടെത്തും? റിസക് കൈകാര്യം ചെയ്യുന്നതെങ്ങനെ? സംശയങ്ങള്‍ തീര്‍ക്കാം, മാര്‍ഗമിതാ

ഓണ്‍ലൈന്‍ ആയി മലയാളത്തില്‍ സൗജന്യ ക്ലാസുകള്‍

Update:2024-11-04 12:51 IST

ഓഹരി വിപണിയിലെ നിക്ഷേപങ്ങൾക്ക് ലാഭ സാധ്യതയുള്ളത് പോലെ നഷ്ട സാധ്യതയുമുണ്ട്. ഓഹരി വിപണിയിലെ റിസ്ക് കൈകാര്യം ചെയ്യുകയും കൃത്യമായ നിക്ഷേപ ശീലം തുടരുകയുമാണ് വിപണിയിലെ വിജയത്തിന്റെ അടിസ്ഥാനം. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവർക്ക് കൃത്യമായ അറിവ് നൽകുന്നതിനായി  ഓഹരി വിപണി നിയന്ത്രകരായ  സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ്‌ ഓഫ് ഇന്ത്യയുടെയും (SEBI) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തിൽ എല്ലാ മാസവും ഓൺലൈൻ ആയി മലയാളത്തിൽ സൗജന്യമായി ക്ലാസുകൾ നടത്തി വരുന്നു.  നവംബർ മാസത്തെ ക്ലാസുകളെ കുറിച്ചുള്ള വിശദ വിവരങ്ങൾ താഴെ നൽകുന്നു. രാത്രി എട്ട്  മണിക്കാണ് ക്ലാസുകൾ. 

 നവംബർ 10 - മ്യൂച്ച്വൽ ഫണ്ട് നിക്ഷേപ തന്ത്രങ്ങൾ

 നവംബർ 17  - ഡെറിവേറ്റിവ്സ് ഉപയോഗിച്ച് എങ്ങനെ റിസ്ക് കൈകാര്യം ചെയ്യാം?

 നവംബർ 24  - മികച്ച ഓഹരികളെ എങ്ങനെ കണ്ടെത്താം?

രജിസ്റ്റർ ചെയ്യാം 

ക്ലാസ്സിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ 98474 36385 എന്ന നമ്പറിൽ വാട്സ്ആപ് സന്ദേശം അയച്ചു രജിസ്റ്റർ ചെയ്യുക. സെബി SMARTs ട്രെയിനർ ഡോ. സനേഷ് ചോലക്കാട് ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുക.

Tags:    

Similar News