വിപണി കയറ്റത്തിൽ; ഐ.ടി ഉയർന്നു

കൺസ്യൂമർ ഡ്യുറബിൾസ് ഓഹരികളും നല്ല നേട്ടത്തിൽ

Update:2023-08-04 11:35 IST

യു.എസ് റേറ്റിംഗ് ആശങ്കകളിൽ നിന്നു മാറി ഇന്ത്യൻ വിപണി ഇന്നു രാവിലെ നേട്ടത്തിലായി. നിഫ്റ്റി 19,498 വരെയും സെൻസെക്സ് 65,595 വരെയും ഉയർന്നിട്ട് അൽപം താണു.

ഐ.ടി ഓഹരികളാണ് ഇന്നു നേട്ടത്തിനു മുന്നിൽ. കൺസ്യൂമർ ഡ്യുറബിൾസും ബാങ്കുകളും നല്ല നേട്ടത്തിലാണ്.

നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡി (എൻഎസ്ഡിഎൽ) ന്റെ ഐപിഒയ്ക്ക് സെബി അംഗീകാരം വൈകും. കമ്പനിയുടെ മുഖ്യ പ്രൊമോട്ടറായ എൻഎസ്ഇ യെ പറ്റിയുള്ള ചില അന്വേഷണങ്ങളുടെ പശ്ചാത്തലത്തിലാണിത്. 3000 കോടി രൂപയുടെ ഇഷ്യുവാണ് എൻഎസ്ഡിഎൽ ഉദ്ദേശിക്കുന്നത്. എൻഎസ്ഇയും ഐഡിബിഐയും തങ്ങളുടെ പക്കുള്ള ഓഹരിയിൽ ഒരു ഭാഗം ഐപിഒയിൽ വിൽക്കും.

ലാഭവും ലാഭമാർജിനും കുത്തനേ താണതിനെ തുടർന്ന് ദീപക് നെെട്രൈറ്റ് ഓഹരി ആറു ശതമാനത്തോളം ഇടിഞ്ഞു.

യൂറോപ്യൻ, അമേരിക്കൻ വിപണികളിലെ വിൽപന മെച്ചപ്പെട്ടത് സുപ്രിയ ലൈഫ് സയൻസസ് ഓഹരിയെ നാലു ശതമാനം ഉയർത്തി. ഇക്കാെല്ലം കമ്പനി 20 ശതമാനം വരുമാന വളർച്ച പ്രതീക്ഷിക്കുന്നു.

സൊമാറ്റോ 

ആദ്യമായി ലാഭം കാണിച്ച സൊമാറ്റോയുടെ ഓഹരി 12 ശതമാനം കുതിച്ചു. ബിസിനസ് വർധിച്ചതിന്റെ പേരിൽ പേയ്ടിഎം ഓഹരി മൂന്നു ശതമാനം കയറി.

ലാപ്ടോപ് ഇറക്കുമതി നിയന്ത്രിത പട്ടികയിലാക്കിയതിനെ തുടർന്നു കോൺട്രാക്ട് മനുഫാക്ചറിംഗ് സ്ഥാപനമായ ഡിക്സൺ ടെക്നോളജീസ് ഓഹരി എട്ടു ശതമാനം ഉയർന്നു. സിപ്ല ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി.

രൂപ, ഡോളർ, സ്വർണം 

രൂപ ഇന്ന് അൽപം താഴ്ന്നു. ഡോളർ രണ്ടു പൈസ നേട്ടത്തിൽ 82.74 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 82.77 രൂപയായി. സ്വർണം ലോകവിപണിയിൽ 1936 ഡോളറിലാണ്. കേരളത്തിൽ പവൻ വില മാറ്റമില്ലാതെ 43,960 രൂപയിൽ തുടരുന്നു.

Tags:    

Similar News