വിപണി താഴ്ന്നു തുടങ്ങി, പിന്നീട് ചാഞ്ചാട്ടം
ഷാരൂഖ് ഖാന്‍ അഭിനയിക്കുന്ന ജവാന്‍ സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് 25 കോടി രൂപ കവിഞ്ഞതായ റിപ്പോര്‍ട്ട്, പി.വി.ആര്‍ ഐനോക്‌സിന്റെ ഓഹരി രണ്ടു ശതമാനത്തോളം ഉയര്‍ന്നു.
താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി കൂടുതല്‍ താഴ്ന്ന ശേഷം നഷ്ടം കുറച്ചു. ബാങ്ക് നിഫ്റ്റി നേട്ടത്തിലാകുകയും ചെയ്തു. സെന്‍സെക്‌സ് 65,672 വരെ താഴ്ന്നിട്ട് 66,800 നു മുകളിലേക്കും നിഫ്റ്റി 19,550 വരെ താണിട്ട് 19,600 ലേക്കും കയറി. മെറ്റല്‍, എഫ്.എം.സി.ജി മേഖലകളാണ് ഇന്നു കാര്യമായി താഴ്ന്നത്.
ഷാരൂഖ് ഖാന്‍ അഭിനയിക്കുന്ന ജവാന്‍ സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് 25 കോടി രൂപ കവിഞ്ഞതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മള്‍ട്ടിപ്ലെക്‌സ് ഓപ്പറേറ്ററായ പി.വി.ആര്‍ ഐനോക്‌സിന്റെ ഓഹരി രണ്ടു ശതമാനത്തോളം ഉയര്‍ന്നു. ജവാന്‍ തുടക്കം വമ്പന്‍ വിജയമാണെന്നാണ് വിലയിരുത്തല്‍.
ഹള്‍ദീറാം നീക്കം എതിർത്ത ടാറ്റ കണ്‍സ്യൂമര്‍ പ്രാെഡക്ട്‌സ് ഓഹരി താഴ്ന്നു
ഹള്‍ദീറാമിനെ വാങ്ങാന്‍ നീക്കമില്ലെന്ന വിശദീകരണം തുടര്‍ന്ന് ടാറ്റാ കണ്‍സ്യൂമര്‍ പ്രാെഡക്ട്‌സ് ഓഹരി രണ്ടു ശതമാനത്തിലധികം താണു. കഴിഞ്ഞ ദിവസം നാലു ശതമാനം ഉയര്‍ന്നതാണ്. കമ്പനിയുടെ മുഖ്യ ബിസിനസ് വിറ്റ ഇന്‍ഡ് സ്വിഫ്റ്റ് ലാബ്‌സിന്റെ ഓഹരി ഇന്നു രാവിലെ15 ശതമാനം ഇടിഞ്ഞു. ഔഷധങ്ങളുടെ മുഖ്യ രാസസംയുക്തങ്ങള്‍ (ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ്‌സ്) നിര്‍മിക്കുന്ന വിഭാഗവും കോണ്‍ട്രാക്ട് റിസര്‍ച്ച് വിഭാഗവും ചേര്‍ന്ന് 1,650 കോടി രൂപയ്ക്കാണു വില്‍പന.
പിരമള്‍ ഗ്രൂപ്പിലെ ഒരു കമ്പനിക്കാണു വിറ്റത്. ഇന്‍ഡ് സ്വിഫ്റ്റിന്റെ വരുമാനത്തില്‍ 96 ശതമാനവും ഈ വിഭാഗങ്ങളില്‍ നിന്നായിരുന്നു. വിറ്റു കിട്ടിയ തുകയില്‍ 600 കോടി ഇന്‍ഡ് സ്വിഫ്റ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഈടില്ലാത്ത വായ്പയായി നല്‍കി. ഇന്‍ഡ് സ്വിഫ്റ്റ് ലാബ്‌സ് , ഇന്‍ഡ് സ്വിഫ്റ്റ് ലിമിറ്റഡില്‍ ലയിക്കുമെന്നും കമ്പനി അറിയിച്ചു. ഇന്നലെ ലാബ്‌സ് ഓഹരി 20 ശതമാനം ഉയര്‍ന്നതാണ്. ഇന്ന് 14 ശതമാനം താഴ്ന്ന് 106 രൂപയായി. ഇന്‍ഡ് സ്വിഫ്റ്റ് ലിമിറ്റഡ് ഓഹരി ജനുവരി മുതല്‍ 140 ശതമാനം ഉയര്‍ന്ന് 22 രൂപയിലെത്തി.
ഇന്നലെ താഴ്ന്ന റെയില്‍വേ ഓഹരികള്‍ ഇന്നു നല്ല നേട്ടമുണ്ടാക്കി. ഐ.ആര്‍.എഫ്.സി രാവിലെ എട്ടു ശതമാനം കയറിയപ്പോള്‍ റെയില്‍ വികാസ് നിഗം അഞ്ചു ശതമാനം ഉയര്‍ന്നു.
ഇന്നലെ വലിയ നേട്ടം ഉണ്ടാക്കിയ പഞ്ചസാര മില്‍ ഓഹരികള്‍ ഇന്നും നേട്ടത്തിലാണ്. ഇന്നലെ കൂടുതല്‍ ഉയര്‍ന്നവ ഇന്നു താഴ്ന്നു.
രൂപ, ഡോളർ, സ്വർണം
രൂപ ഇന്നു വീണ്ടും താഴ്ന്നു. ഇന്നലത്തെ ക്ലോസിംഗ് ആയ 83.14 രൂപയില്‍ നിന്നു രണ്ടു പൈസ താഴ്ന്ന് 83.12 രൂപയിലാണ് ഡോളര്‍ വ്യാപാരം തുടങ്ങിയത്. പിന്നീട് 83.16 രൂപയിലേക്കു താണു. ഇന്‍ട്രാ ഡേ വ്യാപാരത്തില്‍ 83.29 രൂപയും ക്ലോസിംഗില്‍ 83.15 രൂപയുമാണു ഡോളറിന്റെ റെക്കാേഡ് നിരക്കുകള്‍.
സ്വര്‍ണം ലോകവിപണിയില്‍ 1,919 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 43,920 രൂപയായി.
ചൈനയുടെ ഓഗസ്റ്റിലെ കയറ്റുമതി 8.8 ശതമാനം കുറഞ്ഞു. പ്രതീക്ഷിച്ചതിലും മെച്ചമാണു കയറ്റുമതി. ഇറക്കുമതി 7.7 ശതമാനം കുറവായി.