കയറ്റം തുടർന്ന് ഓഹരി വിപണി,കൊച്ചിൻ ഷിപ്പ് യാർഡ് ഇന്നും നേട്ടത്തിൽ

റെയിൽവേ ഓഹരികൾ ഇന്നു ചെറിയ ഉയർച്ചയിൽ

Update:2023-09-08 11:40 IST

ഉയർന്നു വ്യാപാരം തുടങ്ങിയ വിപണി പിന്നീടു കൂടുതൽ ഉയരത്തിലായി. തുടക്കത്തിൽ താഴ്ന്ന ബാങ്ക് നിഫ്റ്റി നേട്ടത്തിലാകുകയും ചെയ്തു. പിന്നീടു ബാങ്കുകൾ നേട്ടം കുറച്ചു.

ഹെൽത്ത് കെയർ, ഫാർമ, മെറ്റൽ, ഐടി, എഫ്എംസിജി ഓഹരികൾ ഇന്നു താഴ്ചയിലാണ്. റിയൽറ്റിയും കൺസ്യൂമർ ഡ്യുറബിൾസും ആണു വലിയ നേട്ടം ഉണ്ടാക്കുന്ന മേഖലകൾ. സെൻസെക്സ് 66,319 വരെ താഴ്ന്നിട്ട് 66,500 നു മുകളിലേക്കും നിഫ്റ്റി 19,727 വരെ താഴ്ന്നിട്ട് 19,790 ലേക്കും കയറി.

ഇന്നലെ 20 ശതമാനം കയറിയ കൊച്ചിൻ ഷിപ്പ് യാർഡ് ഇന്ന് തുടക്കത്തിൽ 13 ശതമാനം കയറി. പിന്നീട് നേട്ടം എട്ടു ശതമാനമായി കുറഞ്ഞു. മസഗാേൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് രാവിലെ 10 ശതമാനം ഉയർന്നു. ഗാർഡൻ റീച്ച് മൂന്നു ശതമാനം നേട്ടത്തിലാണ്.

 റെയിൽവേ ഓഹരികൾ 

റെയിൽവേ ഓഹരികൾ ഇന്നു ചെറിയ നേട്ടമുണ്ടാക്കി. ഐആർഎഫ്സി രാവിലെ മൂന്നു ശതമാനം കയറിയപ്പോൾ റെയിൽ വികാസ് നിഗം ഒരു ശതമാനം ഉയർന്നു.

രൂപ, ഡോളർ, സ്വർണം 

രൂപ ഇന്നു തുടക്കത്തിൽ അൽപം കയറി. ഇന്നലത്തെ ക്ലോസിംഗ് ആയ 83.21 രൂപയിൽ നിന്ന് ഏഴു പൈസ താഴ്ന്ന് 83.14 രൂപയിലാണ് ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീട് 83.16 രൂപയിലേക്കു കയറി. റിസർവ് ബാങ്ക് വലിയ താേതിൽ ഡോളർ വിറ്റഴിക്കുന്നുണ്ട്. സ്വർണം ലോകവിപണിയിൽ 1,924 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 80 രൂപ കയറി വീണ്ടും 44,000 രൂപയായി. 


Tags:    

Similar News