സൂചികകള്‍ കയറ്റത്തില്‍; ഐ.പി.ഒ കഴിഞ്ഞെത്തിയ ഓലയ്ക്ക് 17.5 ശതമാനം നേട്ടം

ഐടി, വാഹന ഓഹരികളും ഇന്ന് നേട്ടത്തില്‍

Update:2024-08-09 11:25 IST

image credit : canva

ഉയര്‍ന്നു വ്യാപാരം തുടങ്ങിയ വിപണി പിന്നീടു കൂടുതല്‍ ഉയര്‍ന്നു. അല്‍പം താഴ്‌ന്നെങ്കിലും മുഖ്യ സൂചികകള്‍ ഒരു ശതമാനം നേട്ടം നിലനിര്‍ത്തി.
സെന്‍സെക്‌സ് 79,984 ല്‍ വ്യാപാരം ആരംഭിച്ചു. 79,549 വരെ താഴ്ന്നിട്ടു വീണ്ടും കയറി. 24,386.85 ല്‍ വ്യാപാരം തുടങ്ങിയ നിഫ്റ്റി 24,419.75 വരെ കയറി.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 74 ശതമാനം കൂടി 174 കോടി രൂപയായി. എന്നാല്‍ മാര്‍ച്ച് പാദത്തെ അപേക്ഷിച്ച് 33 ശതമാനം കുറവാണിത്. വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ കൂടിയെങ്കിലും തലേ പാദത്തെ അപേക്ഷിച്ചു ഗണ്യമായി കുറവായി. എങ്കിലും ഓഹരി ആറു ശതമാനത്തോളം ഉയര്‍ന്നു. മസഗോണ്‍ ഡോക്ക്, ഗാര്‍ഡന്‍ റീച്ച് തുടങ്ങിയവയും ഇന്ന് ഉയര്‍ന്നു.
ഭാരത് രസായന്‍ ലിമിറ്റഡ് സഞ്ചിത അറ്റാദായം 508 ശതമാനം വര്‍ധിച്ചു. ഓഹരി 20 ശതമാനം ഉയര്‍ന്ന് 12,815 രൂപയില്‍ എത്തി.
ഐടി ഓഹരികള്‍ ഇന്നു നല്ല കയറ്റത്തിലാണ്. ടിസിഎസും ഇന്‍ഫിയും വിപ്രോയും എച്ച്‌സിഎലും നേട്ടത്തിനു മുന്നിലുണ്ട്.
ലാഭവും മാര്‍ജിനും കുറഞ്ഞ ബയോകോണ്‍ ഒരു ശതമാനം താഴ്ന്നു. ഇതേ കാരണത്താല്‍ കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് എംആര്‍എഫ് ഓഹരിക്കു വില്‍ക്കല്‍ ശിപാര്‍ശ നല്‍കി.
വാഹന ഓഹരികള്‍ ഇന്നു നേട്ടത്തിലാണ്. ടാറ്റാ മോട്ടോഴ്‌സ്, ഐഷര്‍, മഹീന്ദ്ര, ബജാജ്, ടിവിഎസ്, മാരുതി തുടങ്ങിയവ ഉയര്‍ന്നു.
76 രൂപയ്ക്ക് ഐ.പി.ഒ നടത്തിയ ഓല ഇലക്ട്രിക് അതേ വിലയില്‍ ലിസ്റ്റ് ചെയ്തു. വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ഓഹരികള്‍ കുതിച്ചുയര്‍ന്നു. നിലവില്‍ 17.5 ശതമാനം നേട്ടത്തില്‍ 89.25 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇപ്പോഴത്തെ ഓഹരി വില കണക്കിലെടുത്താല്‍ കമ്പനിയുടെ വിപണിമൂല്യം 39,367 കോടി രൂപയാണ്.
രൂപ ഇന്നു രാവിലെ അല്‍പം നേട്ടം കാണിച്ചു. ഡോളര്‍ രണ്ടു പൈസ കുറഞ്ഞ് 83.94 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.90 രൂപയിലേക്കു താണു.
സ്വര്‍ണം ലോക വിപണിയില്‍ 2422 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 600 രൂപ കൂടി 51,400 രൂപ ആയി.
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നു. ബ്രെന്റ് ഇനം 79.32 ഡോളറില്‍ എത്തി
Tags:    

Similar News