വിപണി ഉയരുന്നു
ഐടിയും മെറ്റലും നേട്ടത്തിലാണ്. മിഡ് ക്യാപ് ഓഹരികൾ തുടക്കം മുതൽ നഷ്ടത്തിലായി.
നേരിയ താഴ്ചയിൽ തുടങ്ങിയിട്ട് നല്ല കയറ്റം. അമേരിക്കൻ വിപണിയിൽ ഫ്യൂച്ചേഴ്സ് നല്ല നേട്ടത്തിലായതാണു വിപണിയെ സഹായിച്ചത്. എന്നാൽ ഈ കയറ്റം നിലനിന്നില്ല.
യുഎസ് ബാങ്കിംഗ് പ്രതിസന്ധി വ്യാപകമാകില്ലെന്നാണു രാവിലെ ലഭിച്ച സൂചന. പുതിയ സാഹചര്യം പലിശവർധനയുടെ കാര്യത്തിൽ മെല്ലെപ്പോക്കിനു യുഎസ് ഫെഡിനെ പ്രേരിപ്പിക്കും എന്ന ധാരണയും വിപണികളിൽ പരന്നിട്ടുമുണ്ട്. ഫ്യൂച്ചേഴ്സിൽ ഡൗ 1.27%, എസ് ആൻഡ് പി 1.76%, നാസ്ഡാക് 1.85% എന്നിങ്ങനെ കയറി.
വിപണി തുടങ്ങി അരമണിക്കൂറിനകം സെൻസെക്സ് 59,510 വരെയും നിഫ്റ്റി 17,530 വരെയും കയറി. പിന്നീടു നേട്ടം കുറഞ്ഞു. ബാങ്ക് ഓഹരികൾ നഷ്ടത്തിൽ തുടങ്ങിയിട്ടു നല്ല നേട്ടം കാണിച്ചു. പക്ഷേ കുറച്ചു കഴിഞ്ഞപ്പാേൾ നഷ്ടത്തിലായി. വീണ്ടും കയറി. ഐടിയും മെറ്റലും നേട്ടത്തിലാണ്. മിഡ് ക്യാപ് ഓഹരികൾ തുടക്കം മുതൽ നഷ്ടത്തിലായി.
ഓഹരികൾ
നസാര ടെക്നോളജീസിന്റെ രണ്ട് ഉപകമ്പനികളുടെ 64 കോടി രൂപ സിലിക്കൺവാലി ബാങ്കിൽ ഉണ്ട്. ഇതേ തുടർന്ന് ഓഹരി വില രണ്ടു ശതമാനത്തിലധികം താണു.
യെസ് ബാങ്കിൽ മറ്റു ബാങ്കുകൾക്കുള്ള ഓഹരി വിൽപനയ്ക്ക് ഉണ്ടായിരുന്ന വിലക്ക് ഇന്ന് അവസാനിക്കും. യെസ് ബാങ്ക് ഓഹരി 15 ശതമാനം ഇടിഞ്ഞു. പിന്നീടു നഷ്ടം കുറച്ചു. സോന ബിഎൽഡബ്ള്യു പ്രിസിഷന്റെ 20 ശതമാന ഓഹരി കൈമാറ്റം ചെയ്യപ്പെട്ടത് ഓഹരി വില ആറു ശതമാനം ഇടിയാൻ കാരണമായി.
ഇന്ഫോസിസിൽ
ഇൻഫാേസിസ് പ്രസിഡന്റ് പദം ഒഴിയുന്ന മൊഹിത് ഷായെ ചീഫ് എക്സിക്യൂട്ടീവ് ആയി നിയമിക്കുമെന്ന റിപ്പോർട്ട് ടെക് മഹീന്ദ്രയുടെ ഓഹരി വില 10 ശതമാനത്തോളം ഉയരാൻ സഹായിച്ചു. ഇൻഫിയുടെ വില ഒരു ശതമാനം താണു. ഒരു മാസത്തിനുള്ളിൽ കമ്പനിയിൽ നിന്നു മാറുന്ന രണ്ടാമത്തെ ഉന്നതനാണ് ഷാ.
രൂപ
രൂപ ഇന്നു നേട്ടത്തോടെ തുടങ്ങി. ഡോളർ 28 പൈസ നഷ്ടപ്പെടുത്തി 81.76 രൂപയിലാണു ഡോളർ വ്യാപാരം ആരംഭിച്ചത്. സ്വർണം ലോകവിപണിയിൽ 1883 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണം പവന് 240 രൂപ വർധിച്ച് 41,960 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.