വിപണി ഉണർവിൽ; സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെയും ധനലക്ഷ്മി ബാങ്കിൻ്റെയും ഓഹരികൾ കയറി

മിഡ് ക്യാപ്‌, സ്മോൾ ക്യാപ് ഓഹരികൾ ഇന്നു നേട്ടം തുടർന്നു

Update:2023-09-15 11:24 IST

വിപണി നേട്ടത്തോടെ തുടങ്ങി, ആദ്യ മണിക്കൂറിൽ നേട്ടം നിലനിർത്തി. മിഡ് ക്യാപ്‌, സ്മോൾ ക്യാപ് ഓഹരികളും ഇന്നു നേട്ടം തുടർന്നു.

റിയൽറ്റി, എഫ്.എം.സി.ജി, ഓയിൽ - ഗ്യാസ് മേഖലകൾ ഇന്നു രാവിലെ താഴ്ചയിലായി. ഐ.ടി, ഓട്ടോ, ഹെൽത്ത് കെയർ, ഫാർമ, മെറ്റൽ എന്നിവ നേട്ടത്തിലാണ്.

റസ്റ്റാേറന്റ് ബ്രാൻഡ്സ് ഏഷ്യയിലെ പ്രാരംഭ നിക്ഷേപകരിൽ പെട്ട ഒരു ഫണ്ട് 25.4 ശതമാനം ഓഹരി 1494 കോടി രൂപയ്ക്കു വിറ്റു.

പഞ്ചസാര മില്ലുകൾ ഇന്നും നേട്ടം കുറിച്ചു.

സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെയും ധനലക്ഷ്മി ബാങ്കിൻ്റെയും ഓഹരികൾ മൂന്നു ശതമാനത്തോളം കയറി. ഫെഡറൽ ബാങ്കും സി.എസ്.ബി  ബാങ്കും താഴ്ന്നു. കൊച്ചിൻ ഷിപ്പ് യാർഡും എഫ്.എ.സി.ടിയും ഇന്ന് ഉയർന്നു.

രൂപ, ഡോളർ, സ്വർണം 

രൂപ ഇന്നു താഴ്ന്നു തുടങ്ങി. ഡോളർ രണ്ടു പൈസ നേട്ടത്തിൽ 83.05 രൂപയിൽ വ്യാപാരം ആരംഭിച്ചു. പിന്നീട് 83.07 ലേക്കു കയറി. ഡോളർ സൂചിക 105 നു മുകളിലാണ്.

സ്വർണം 1,915 ഡോളറിലേക്കു കയറി. ഡോളറിനു കരുത്ത് കൂടിയിട്ടും സ്വർണം കയറുന്നത് അസാധാരണമാണ്. കേരളത്തിൽ സ്വർണം പവന് 160 രൂപ വർധിച്ച് 43,760 രൂപയായി.

ക്രൂഡ് ഓയിൽ വില 94.54 ഡോളറിലേക്കു കയറി. 100 ഡോളറിലേക്കു വില എത്തുമെന്ന് വിപണി കരുതുന്നു. എണ്ണ ഉൽപാദന കമ്പനികളുടെ ഓഹരി വില കൂടി.

യു.എസ് പലിശ നിരക്ക് കൂടുമെന്ന നിഗമനത്തിൽ യുഎസ് സർക്കാർ കടപ്പത്രങ്ങളുടെ വില വീണ്ടും താണു. ഇന്ത്യയിലും സർക്കാർ കടപ്പത്രങ്ങൾക്കു വില കുറയുന്നുണ്

Tags:    

Similar News