ചാഞ്ചാട്ടത്തില്‍ നിന്ന് ഉയരത്തിലേക്ക് ഓഹരി വിപണി; മാമഎര്‍ത്ത് ഓഹരികള്‍ 20 ശതമാനം കയറി

ഇന്നലെ താഴ്ചയിലായിരുന്ന ഐ.ഡി.ബി.ഐ ബാങ്ക് ഇന്നു രണ്ടു ശതമാനം ഉയര്‍ന്നു

Update:2023-11-23 11:15 IST

Image Courtesy: Canva

ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ വിപണി നല്ല ഉയരത്തില്‍ എത്തിയ ശേഷം ഗണ്യമായി താഴ്ന്നു. നിഫ്റ്റി 19,875 ലും സെന്‍സെക്‌സ് 66,235ലും എത്തിയ ശേഷം താഴോട്ടു നീങ്ങി. പിന്നീട് കയറ്റത്തിലായി.

ഫാര്‍മയും ഹെല്‍ത്ത് കെയറും ഒഴികെ എല്ലാ മേഖലകളും ഇന്നു രാവിലെ നേട്ടം ഉണ്ടാക്കി.

മാമഎര്‍ത്ത് ഉല്‍പന്നങ്ങളുടെ മാതൃകമ്പനി ഹോനാസ കണ്‍സ്യൂമര്‍ രണ്ടാം പാദത്തില്‍ മികച്ച ലാഭവും ലാഭ മാര്‍ജിനും നേടിയതിനെ തുടര്‍ന്ന് ഓഹരി 20 ശതമാനം കുതിച്ചു.

സെമി കണ്ടക്ടര്‍ അസംബ്ലിംഗും ടെസ്റ്റിംഗും വിപണിയില്‍ പ്രവേശിക്കാനുള്ള മുരുഗപ്പ ഗ്രൂപ്പിലെ സി.ജി പവര്‍ കമ്പനിയുടെ തീരുമാനത്തെ വിപണി സ്വാഗതം ചെയ്തു. ഇന്നലെ 20 ശതമാനം കുതിച്ച ഓഹരി ഇന്നു രാവിലെ ആറു ശതമാനം ഉയര്‍ന്നു. ട്രാന്‍സ്‌ഫോര്‍മര്‍ അടക്കമുള്ള വൈദ്യുത ഉപകരണങ്ങളും റെയില്‍വേ മോട്ടോറുകളും മറ്റും നിര്‍മിക്കുന്ന എന്‍ജിനിയറിംഗ് കമ്പനിയാണ് സി.ജി പവര്‍.

കഴിഞ്ഞ മൂന്നു ദിവസം താഴുകയായിരുന്ന സുസ്ലോണ്‍ എനര്‍ജി ഇന്ന് രാവിലെ അഞ്ചു ശതമാനം കയറി.

ഇന്നലെ താഴ്ചയിലായിരുന്ന ഐ.ഡി.ബി.ഐ ബാങ്ക് ഇന്നു രണ്ടു ശതമാനം ഉയര്‍ന്നു.

രൂപ, സ്വര്‍ണം

രൂപ ഇന്ന് ചെറിയ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. ഡോളര്‍ മൂന്നു പൈസ താഴ്ന്ന് 83.29 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.33 രൂപയിലെത്തി.

സ്വര്‍ണം ലോക വിപണിയില്‍ 1,997 ഡോളറിലേക്കു കയറി. കേരളത്തില്‍ സ്വര്‍ണം പവന് മൂന്നാം ദിവസവും വില 45,480 രൂപയില്‍ തുടര്‍ന്നു.

ക്രൂഡ് ഓയില്‍ വില താഴുകയാണ്. ബ്രെന്റ് ഇനം ക്രൂഡിന് 80.78 ഡോളര്‍ ആയി.

Read Morning Business News & Stock Market Here : ഏഷ്യൻ വിപണികൾ ഭിന്നദിശകളിൽ; ദിശാബോധമില്ലാതെ ഇന്ത്യൻ വിപണി; ക്രൂഡ് ഓയിൽ താഴുന്നു

Tags:    

Similar News