ഓഹരി വിപണി കൂടുതല്‍ താഴ്ചയിലേക്ക്, ₹15,600 കോടി ടാക്‌സ് നോട്ടീസ് ലഭിച്ച ഈ കമ്പനി ഓഹരി 15% താഴ്ന്നു

റെലിഗേര്‍ എന്റര്‍പ്രൈസസിനെ ഏറ്റെടുക്കാനായി ബര്‍മന്‍ കുടുംബം ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിച്ചു.

Update:2023-09-25 10:55 IST

Image : Canva

ഇന്ത്യന്‍ ഓഹരി വിപണി ചെറിയ ഉയര്‍ച്ചയോടെ വ്യാപാരം തുടങ്ങി. പിന്നീടു താഴ്ന്നും കയറിയും ചാഞ്ചാട്ടമായി. ഒടുവില്‍ കൂടുതല്‍ താഴ്ചയിലായി. സെന്‍സെക്‌സ് 65,830 വരെയും നിഫ്റ്റി 19,612 വരെയും താഴ്ന്നു. ബാങ്ക് നിഫ്റ്റിയും ചാഞ്ചാട്ടത്തിനു ശേഷം ഇടിഞ്ഞു.

ബാങ്ക്, ധനകാര്യ, ഐടി, ഹെല്‍ത്ത് കെയര്‍, ഫാര്‍മ, മെറ്റല്‍ മേഖലകള്‍ താഴ്ന്നു നില്‍ക്കുന്നു.

റെലിഗേര്‍ എന്റര്‍പ്രൈസസിനെ ഏറ്റെടുക്കാനായി ബര്‍മന്‍ കുടുംബം ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിച്ചു. വില 235 രൂപ. ഇപ്പോള്‍ 26 ശതമാനം ഓഹരി ബര്‍മന്‍ കുടുംബത്തിന്റെ പക്കലുണ്ട്. ധനകാര്യ സേവന മേഖലയില്‍ ശക്തിയായി വളരണമെന്നു ഡാബര്‍ ഗ്രൂപ്പിന്റെ പ്രാെമോട്ടര്‍മാരായ ബര്‍മന്‍ കുടുംബം ആഗ്രഹിക്കുന്നു. റെലിഗാര്‍ ഓഹരി രാവിലെ ഏഴു ശതമാനം താണു. പിന്നീടു നഷ്ടം കുറച്ചു

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് 28 ശതമാനം ജി.എസ്.ടി ചുമത്തി 16,500 കോടി രൂപയുടെ നികുതി നോട്ടീസ് ലഭിച്ച ഡെല്‍റ്റ കോര്‍പ്പറേഷന്റെ ഓഹരി രാവിലെ 15 ശതമാനം ഇടിഞ്ഞു. ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനിയാണ് ഡെല്‍റ്റ. ഇതേ ബിസിനസിലുള്ള നാസറ ടെക്‌നോളജീസ് ഇന്നു മൂന്നു ശതമാനം താഴ്ന്നു.

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, മസഗോണ്‍ ഡോക്ക്, ഗാര്‍ഡന്‍ റീച്ച് എന്നീ കപ്പല്‍ നിര്‍മാണ കമ്പനികള്‍ രണ്ടു ശതമാനം വീതം ഇടിവിലായി.

രൂപ, ഡോളര്‍, സ്വര്‍ണം

രൂപ ഇന്നു ദുര്‍ബലമായി. ഡോളര്‍ ഇന്നു 11 പൈസ കൂടി 83.04 രൂപയിലാണ് ഓപ്പണ്‍ ചെയ്തത്. പിന്നീട് 83.14 രൂപയായി. സ്വര്‍ണം ലോകവിപണിയില്‍ 1923 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് വില മാറ്റമില്ലാതെ 43,960 രൂപയില്‍ തുടരുന്നു.

മോണിംഗ് ബിസിനസ് ന്യൂസ് & സ്റ്റോക്ക് മാർക്കറ്റ് വായിക്കാത്തവർക്ക് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം 

Tags:    

Similar News