ഓലയും സൊമാറ്റോയും കുതിപ്പില്‍, സൂചികകളില്‍ വില്‍പ്പന സമ്മര്‍ദ്ദം

ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് ഓഹരി ഏഴു ശതമാനം കയറി

Update:2024-08-19 11:00 IST

വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. താമസിയാതെ വില്‍പന സമ്മര്‍ദത്തില്‍ സൂചികകള്‍ താഴ്‌ന്നെങ്കിലും ഓഹരികള്‍ തിരിച്ചു കയറി. വീണ്ടും ചാഞ്ചാട്ടം തുടര്‍ന്നു.

നിഫ്റ്റി രാവിലെ 24,638.80 വരെയും സെന്‍സെക്‌സ് 80,724 വരെയും ഉയര്‍ന്നിട്ടാണു താഴ്ന്നത്.
സ്‌മോള്‍ക്യാപ് ഓഹരികള്‍ ഇന്നു നല്ല കയറ്റത്തിലാണ്. മിഡ്ക്യാപ്പും ഉയര്‍ന്നു.
വാഹനങ്ങള്‍ ഒഴികെ എല്ലാ മേഖലകളും ഉയരത്തിലാണ്. ബാങ്ക് നിഫ്റ്റി കയറി ഇറങ്ങി. ഐ.ടിയിലെ വലിയ കമ്പനികള്‍ താഴുകയോ കയറിയിറങ്ങുകയോ ചെയ്തു. ഇടപാടുകാര്‍ കരാര്‍ കുറയ്ക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്. മിഡ്ക്യാപ് ഐ.ടി ഓഹരികള്‍ ഉയര്‍ന്നു.
ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് ഓഹരി ഏഴു ശതമാനം കയറി.
ഓല ഇലക്ട്രിക് കയറ്റം തുടരുകയാണ്. ഓഹരി ഇന്നു രാവിലെ പത്തു ശതമാനം വരെ കയറി.
സൊമാറ്റോയുടെ ഓഹരിയും കുതിപ്പിലാണ്. ബ്ലിങ്കിറ്റിലെ പ്രതിമാസ ഓര്‍ഡര്‍ റെക്കോര്‍ഡ് ആയി. സൊമാറ്റോ ഓഹരി നാലു ശതമാനം ഉയര്‍ന്നു.
രൂപ ഇന്നു രാവിലെ ഗണ്യമായി ഉയര്‍ന്നു. ഡോളര്‍ അഞ്ചു പൈസ കുറഞ്ഞ് 83.89 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.84 രൂപ ആയി. ഡോളര്‍ സൂചിക കുറയുന്നതാണു രൂപയെ സഹായിച്ചത്.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2504 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് വില മാറ്റമില്ലാതെ 53,360 രൂപയില്‍ തുടരുന്നു.
ക്രൂഡ് ഓയില്‍ താഴ്ചയില്‍ നിന്ന് അല്‍പം കയറി. ബ്രെന്റ് ഇനം 79.63 ഡോളറില്‍ എത്തി.
Tags:    

Similar News