കഴിഞ്ഞ വര്‍ഷം 34 ശതമാനം തിരുത്തല്‍ ഉണ്ടായ ഓഹരി, ഇപ്പോള്‍ മുന്നേറുന്നു
ലോക്കല്‍ ബിസിനസുകളെ കണ്ടെത്താനും ബന്ധപ്പെടാനും ഒരു 'സെര്‍ച്ച് കമ്പനി', വരുമാനത്തില്‍ 56.11% വര്‍ധനവ്, അറ്റാദായം 287% വര്‍ധിച്ചു
പ്രമുഖ ലോക്കല്‍ സെര്‍ച്ച് കമ്പനിയായ ജസ്റ്റ് ഡയല്‍ (Just Dial Ltd) 1996 ലാണ് സ്ഥാപിതമായത്. (local search) വെബ് വഴിയും, മൊബൈല്‍ ആപ്പ് വഴിയും, ഫോണിലൂടെയും ലോക്കല്‍ ബിസിനസുകളെ കുറിച്ച് അറിയാന്‍ സഹായിക്കുന്ന കമ്പനിയാണ്. ഇവരുടെ സേവനം ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും ഒരുപൊലെ പ്രയോജനകരമാണ്. കൂടാതെ ബി ടു ബി വിഭാഗത്തിലും ബിസിനസ് നടത്തുന്നുണ്ട്.
2022 -23 ഡിസംബര്‍ പാദത്തില്‍ മൊത്തം വരുമാനം 56.11 % വര്‍ധിച്ച് 292.51 കോടി രൂപയായി. നികുതിക്കും പലിശക്കും മുന്‍പുള്ള വരുമാനം (EBITDA) 5.2 ഇരട്ടി വര്‍ധിച്ച് 272 കോടി രൂപയായി. EBITDA മാര്‍ജിന്‍ 3.3 ശതമാനത്തില്‍ നിന്ന് 12.3 ശതമാനമായി വര്‍ധിച്ചു. പ്രവര്‍ത്തന മാര്‍ജിന്‍ 9 % വര്‍ധിച്ചു.
മൊത്തം വരുമാനത്തിന്‍ റ്റെ 26 % ഇകോമേഴ്സ് ബി ടു ബി യില്‍ നിന്നാണ് ലഭിക്കുന്നത്.പ്രധാന ബിസിനസില്‍ 2021 -22 മുതല്‍ 2024 -25 കാലയളവില്‍ 28.5 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടുതല്‍ ജീവനക്കാരെ നിയമിച്ചത് കൊണ്ട് വേതന ചെലവുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് കാരണം കഴിഞ്ഞ വര്‍ഷം മാര്‍ജിന്‍ കുറഞ്ഞിരുന്നു. ഡിസംബര്‍ പാദത്തില്‍ ജീവനക്കാരുടെ ചെലവുകള്‍ 29.1 % വര്‍ധിച്ച് 167.3 കോടി രൂപയായി. വെബ്, വോയിസ് ബിസിനസില്‍ 5.8 % ഇടിവ് ഉണ്ടായി. ജസ്റ്റ് ഡയലില്‍ പണം അടച്ചുള്ള പ്രചാരണങ്ങള്‍ വര്‍ധിച്ചു.
കഴിഞ്ഞ വര്‍ഷം ജസ്റ്റ് ഡയല്‍ ഓഹരി വിലയില്‍ 34 % തിരുത്തല്‍ ഉണ്ടായി. ഇതിന് കാരണം വളര്‍ച്ചയെ കുറിച്ചുള്ള ആശങ്കയും, മാത്ര കമ്പനിയില്‍ നിന്ന് വേര്‍ പ്പെടുത്തി ലിസ്റ്റ് ചെയ്യുമോ എന്ന സംശയുവുമാണ്. നിലവില്‍ ആശങ്കകള്‍ മാറി കമ്പനി വളര്‍ച്ചയുടെ പാതയിലാണ്.
കമ്പനി പോര്‍ട്ടലില്‍ സജീവ ലിസ്റ്റിംഗ് 35 ദശലക്ഷമായി വര്‍ധിച്ചു. പണം അടച്ചുള്ള പ്രചാരണങ്ങളില്‍ 19.3 % വര്‍ധനവ് ഉണ്ടായിട്ടുണ്ട് - 521880. സന്ദര്‍ശകരുടെ എണ്ണത്തില്‍ സ്ഥിരത കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. 70 ശതമാനത്തില്‍ അധികം ഉപഭോക്താക്കളും മാസ പ്ലാനുകളാണ് എടുത്തിരിക്കുന്നത്. മാറ്റിവെച്ച വരുമാനം.
(deferred revenue) 23.6 % വര്‍ധിച്ച് 402.4 കോടി രൂപ യായി.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 750 രൂപ
നിലവില്‍ - 643 രൂപ
( Stock Recommendation by ICICI Securities )