വൈദ്യുതി വാഹന ഉൽപ്പന്നങ്ങളിൽ ഊന്നൽ: ഈ ഈ ഓട്ടോ ഓഹരി 20 % ഉയരാം

വരുമാനം 34% ഉയർന്ന് 876 കോടി രൂപയായി, അറ്റാദായത്തിൽ 168 % വർധനവ്

Update:2023-02-10 09:42 IST

ഓട്ടോമൊബൈൽ വ്യവസായത്തിന് ആധുനിക ബ്രേക്കിംഗ് സംവിധാനങ്ങൾ, പരമ്പരാഗതമായ ബ്രേക്ക് ഉൽപ്പന്നങ്ങൾ, വായുവിന്റെ  സഹായത്തോടെ പ്രവർത്തിക്കുന്ന സാങ്കേതിക സംവിധാനങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ഇസഡ് എഫ് കൊമേർഷ്യൽ വെഹിക്കിൾ കൺട്രോൾ സിസ്റ്റംസ് (ZF Commercial Vehicle Control Systems). വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ഇന്ത്യയിലെ ആസ്ഥാനം പൂനെയിലാണ്. മൊത്തം 18 ഉൽപ്പാദന കേന്ദ്രങ്ങൾ ഉണ്ട്.

കൂടുതൽ അറിയാം : 

  • 2022 -23 ഡിസംബർ പാദത്തിൽ വരുമാനം 34 % വർധിച്ച് 876 കോടി രൂപയായി. പലിശക്കും നികുതിക്കും മുൻപുള്ള ആദായം 115.6 കോടി രൂപ (167 % ഉയർച്ച). മൊത്തം മാർജിൻ 37 %, അറ്റാദായം 168 % വർധിച്ച് 85.42 കോടി രൂപയായി.
  • ബ്രേക്ക് ലിവർ, ഡിസ്‌ക് ബ്രേക്ക് അസംബ്ലി തുടങ്ങിയ ഉൽപന്നങ്ങൾ പുറത്തിറക്കി കയറ്റുമതി ചെയ്യാൻ ഉദ്ദേശിക്കുന്നു. വൈദ്യുത വാഹനങ്ങൾക്കും ഇലക്ട്രോണിക്ക് ബ്രേക്ക് സംവിധാനം നിർമിച്ചു നൽകുന്നുണ്ട്.
  • പ്രവർത്തന മാർജിൻ 0.37 % വർധിച്ച് 37 ശതമാനമായി. അസംസ്‌കൃത വസ്തുക്കളുടെ വിലവർധനവ്  ഒരു ത്രൈമാസത്തെ കാലതാമസത്തിൽ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ച് നേരിടാൻ സാധിച്ചു.
  • അസംസ്‌കൃത വസ്തുക്കളുടെ വില കുറയുമെന്നതിനാൽ   മാർജിൻ മെച്ചപ്പെടാം.  വൈദ്യുത വാഹനങ്ങൾക്ക് വേണ്ട ഉപകരണങ്ങൾ വിൽക്കുന്നതിൽ കൂടുതൽ ഊന്നൽ നൽകുന്നത് കൊണ്ട് ആദായം വർധിക്കും,. വൈദ്യുത വാഹനങ്ങളുടെ ബിസിനസിൽ മാർജിൻ കൂടുതലാണ്.
  • ഒരു വൈദ്യുത വാഹനത്തിൽ 60,000 രൂപ മുതൽ 80,000 രൂപ മൂല്യമുള്ള ഉൽപന്നങ്ങൾ നിലവിൽ കമ്പനി വിതരണം ചെയ്യുന്നുണ്ട്. ഒരു വാണിജ്യ വാഹനത്തിൽ ശരാശരി 45,000 രൂപവരെ വിലയുള്ള ഘടകങ്ങൾ നിർമിച്ചു നൽകുന്നുണ്ട്. ഇത് 75,000 രൂപയായി വർധിപ്പിക്കാൻ സാധിച്ചേക്കും.
  • 2023 -24 ലും 2024 -25 ലും മാർജിൻ 14.5 ശതമാനമായിരിക്കും. 2022 -23 മുതൽ 2024 -25 കാലയളവിൽ വരുമാനത്തിൽ 17 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കാൻ സാധിക്കും. വാണിജ്യ വാഹന ഘടകങ്ങളുടെ ബിസിനസിൽ 21 % വളർച്ച 2023 -24 ൽ 12 % വളർച്ച 2024 -25 ൽ നേടാൻ കഴിയും.
  • പുതിയ വാഹനങ്ങൾക്ക് ഘടകങ്ങൾ നിർമിക്കുന്നത് കൂടാതെ നിലവിലുള്ള വാഹനങ്ങളിലെ ഘടകങ്ങൾ മാറ്റി പുതിയത് വെക്കുന്നതിനും ഡിമാൻഡ് വർധനവുണ്ട്. 


നിക്ഷേപകർക്കുള്ള നിർദേശം - വാങ്ങുക (Buy)

ലക്ഷ്യ വില: 11,817 രൂപ, 

നിലവിലെ വില: 9,844 രൂപ

Stock Recommendation by Anand Rathi Share & Stock Brokers

(Equity investing is subject to market risk. Always do your own research before Investing)

Tags:    

Similar News