നിഫ്റ്റിയില്‍ മുന്നേറ്റ സാധ്യത, 22,500 ലെവലില്‍ ഹ്രസ്വകാല പ്രതിരോധം
ഏപ്രില്‍ 01ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 135.10 പോയിന്റ് (0.61 ശതമാനം) ഉയര്‍ന്ന് 22,462.00ലാണു ക്ലോസ് ചെയ്തത്. നിഫ്റ്റി 22,400ന് മുകളില്‍ തുടര്‍ന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരും.
നിഫ്റ്റി ഉയര്‍ന്ന് 22,455ല്‍ വ്യാപാരം തുടങ്ങി. 22,462.00ല്‍ ക്ലോസ് ചെയ്യുന്നതിനുമുമ്പ് റെക്കോഡ് ഉയരമായ 22,529.95 പരീക്ഷിച്ചു. എഫ്.എം.സി.ജിയും ഓട്ടോയും ഒഴികെ എല്ലാ മേഖലകളും നല്ല നേട്ടത്തില്‍ ക്ലോസ് ചെയ്തു. മീഡിയ, റിയല്‍റ്റി, മെറ്റല്‍, പൊതുമേഖലാ ബാങ്കുകള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍.
വിശാലവിപണി പോസിറ്റീവ് ആയിരുന്നു, 2134 ഓഹരികള്‍ ഉയര്‍ന്നു, 347 എണ്ണം ഇടിഞ്ഞു, 90 എണ്ണം മാറ്റമില്ലാതെ തുടരുന്നു. നിഫ്റ്റിയില്‍ ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ്, ഡിവിസ് ലാബ്, ശ്രീറാം ഫിനാന്‍സ് എന്നിവ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി. ഐഷര്‍ മോട്ടോഴ്‌സ്, ടൈറ്റന്‍, നെസ്ലെ, ബജാജ് ഓട്ടാേ എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളില്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. മാത്രമല്ല, സൂചിക പ്രതിദിന ചാര്‍ട്ടില്‍ ഒരു ഡോജി മെഴുകുതിരി രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. മുന്നേറ്റം തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സൂചികയ്ക്ക് 22,400ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് മുകളില്‍ ട്രേഡ് ചെയ്തു നിലനിര്‍ത്തിയാല്‍ പോസിറ്റീവ് ട്രെന്‍ഡ് വരും ദിവസങ്ങളിലും തുടരാം. 22,500 ലെവലിലാണ് ഏറ്റവും അടുത്ത ഹ്രസ്വകാല പ്രതിരോധം.
ശക്തമായ ബുള്ളിഷ് ട്രെന്‍ഡിനു സൂചിക ഈ നിലയ്ക്ക് മുകളില്‍ ക്ലോസ് ചെയ്യേണ്ടതുണ്ട്.
ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 22,400-22,300-22,200
പ്രതിരോധം 22,500-22,600-22,700
(15-മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 21,850-21,200 പ്രതിരോധം 22,500-23,000.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 453.65 പോയിന്റ് നേട്ടത്തോടെ 47,578.25ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. കൂടാതെ സൂചിക ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഉയര്‍ച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം 47,600 ആണ്, അതേസമയം പിന്തുണ 47,400ല്‍ തുടരുന്നു. സൂചിക 47,600 ലെവലിന് മുകളില്‍ നീങ്ങുകയാണെങ്കില്‍ പോസിറ്റീവ് ട്രെന്‍ഡ് ഇന്നും തുടരാം.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 47,400-47,200-47,000
പ്രതിരോധ നിലകള്‍
47,600-47,800-48,000
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക് ഹ്രസ്വകാല സപ്പോര്‍ട്ട് 47,000 46,000
പ്രതിരോധം 48,500 49,500.