മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു; നിഫ്റ്റിക്ക് 24,870ൽ പിന്തുണ
ഓഗസ്റ്റ് ഒന്നിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 59.75 പോയിൻ്റ് (0.24%) ഉയർന്ന് 25,010.90 എന്ന റെക്കോർഡ് ഉയർന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 24,870 എന്ന ഹ്രസ്വകാല സപ്പോർട്ട് ലെവലിന് മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് വരും ദിവസങ്ങളിൽ തുടരും.
നിഫ്റ്റി ഉയർന്ന് 25,030.90 ൽ വ്യാപാരം ആരംഭിച്ചു. ഈ ആക്കം തുടരുകയും രാവിലെ വ്യാപാരത്തിൽ റെക്കോർഡ് ഉയരം 25,078.30 പരീക്ഷിക്കുകയും ചെയ്തു. സൂചിക ഉയർന്ന തലത്തിൽ വിൽപന സമ്മർദ്ദം നേരിട്ടു ക്രമേണ താണു. 25,010.90 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 24,956.40 എന്ന താഴ്ന്ന നിലവാരത്തിലെത്തി.
എഫ്എംസിജി, ഫിനാൻഷ്യൽ സർവീസ്, ഫാർമ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. മാധ്യമങ്ങൾ, റിയൽറ്റി പിഎസ്‌യു ബാങ്കുകൾ, ഓട്ടോ എന്നിവ കൂടുതൽ നഷ്ടം നേരിട്ടു. 868 ഓഹരികൾ ഉയരുകയും 1689 ഓഹരികൾ ഇടിയുകയും 97 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
പവർഗ്രിഡ്, കോൾ ഇന്ത്യ, ഒഎൻജിസി, ഡോ. റെഡ്ഡീസ് എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ കൂടുതൽ നേട്ടം ഉണ്ടാക്കിയത്. കൂടുതൽ നഷ്ടം മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹീറാേ മോട്ടോകോർപ്, ടാറ്റാ സ്റ്റീൽ, എസ്ബിഐ എന്നിവയ്ക്കാണ്.
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
സൂചികയ്ക്ക് 24,870 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടർന്നാൽ വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരും. 25,080 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,900 -24,800 -24,700
പ്രതിരോധം 25,080 -25,150 -25,225
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,870 -24,200 പ്രതിരോധം 25,500 -26,000.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 10.60 പോയിൻ്റ് നേട്ടത്തിൽ 51,564.00ലാണ് ക്ലോസ് ചെയ്തത്. ആക്കം സൂചകങ്ങൾ താഴേക്കുള്ള പ്രവണത കാണിക്കുന്നു. എങ്കിലും സൂചിക ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 51,435 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടർന്നാൽ ബുള്ളിഷ് ട്രെൻഡ് തുടരും. 51,800 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. ശക്തമായ ബുള്ളിഷ് പ്രവണതയ്ക്ക്, സൂചിക 51,900-ന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ, സമീപകാല സമാഹരണം കുറച്ച് ദിവസത്തേക്ക് തുടരും.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
51,435 -51,200 -50,900
പ്രതിരോധ നിലകൾ
51,800 -52,000 -52,300
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ വ്യാപാരികൾക്ക്
ഹ്രസ്വകാല സപ്പോർട്ട് 50,650 -49,300
പ്രതിരോധം 51,900 -53,250.