ഓഹരി വിപണി വരും ദിവസങ്ങളിൽ ഇടിവ് തുടരുമോ?

ഫെബ്രുവരി ഒന്നിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്

Update:2023-02-02 09:27 IST

നിഫ്റ്റി 45.85 പോയിന്റ് (0.26 ശതമാനം) ഇടിഞ്ഞ് 17,616.30 ൽ ക്ലോസ് ചെയ്തു. സൂചിക 17,775-ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം.

നിഫ്റ്റി ഉയർന്ന് 17,811.60 -ൽ ഓപ്പൺ ചെയ്തു. ഇൻട്രാഡേയിലെ ഉയർന്ന നില 17,972.20-ൽ പരീക്ഷിച്ചു. എന്നാൽ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ സൂചിക കുത്തനെ ഇടിഞ്ഞ് 17,353.40 എന്ന നിലവാരത്തിലെത്തി. ക്ലോസിങ്ങ് സെഷനിൽ സൂചിക തിരിച്ചു കയറി 17,616.30 ൽ ക്ലോസ് ചെയ്തു. എഫ്എംസിജിയും ഐടിയും ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. പൊതുമേഖലാ ബാങ്കുകൾ, മെറ്റൽ, മീഡിയ, റിയൽറ്റി മേഖലകൾ ആണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 617 ഓഹരികൾ ഉയർന്നു, 1560 എണ്ണം ഇടിഞ്ഞു, 169 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു. ഇത് മാർക്കറ്റിലെ നെഗറ്റീവ് മനോഭാവം സൂചിപ്പിക്കുന്നു.

ഐടിസി, ടാറ്റാ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ജെഎസ്ഡബ്ള്യു സ്റ്റീൽ, ടാറ്റാ കൺസ്യൂമർ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, എസ്ബിഐ ലൈഫ്, ബജാജ് ഫിൻസെർവ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

സാങ്കേതിക സൂചികകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും മാന്ദ്യത്തെ സൂചിപ്പിക്കുന്നു. പ്രതിദിന ചാർട്ടിൽ, അസ്ഥിര ചലനത്തിന് ശേഷം സൂചിക ഒരു ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. സൂചിക 17,600 ലെവലിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഇടിവ് ഇന്നും തുടരാം. 17,350 -17 ,300 ഏരിയയിൽ നിഫ്റ്റിക്ക് ഹ്രസ്വകാല പിന്തുണയുണ്ട്. അതേ സമയം, പ്രതിരോധം 17,775 ലെവലിലാണ്.


പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,550-17,440-17,350

റെസിസ്റ്റൻസ് ലെവലുകൾ

17,700-17,800-17,970

(15 മിനിറ്റ് ചാർട്ടുകൾ)


ഇന്ന് മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിക്കുന്ന പ്രമുഖ ഓഹരികൾ

ആദിത്യ ബിർല ക്യാപ്പിറ്റൽ, എ പി എൽ അപ്പോളോ, അപ്പോളോ ടയേഴ്സ്, ബജാജ് ഇലക്ട്രിക്കൽസ്, ബെർജർ പെയിന്റ്സ്, ബിർലാ സോഫ്റ്റ്, ഡാബർ, ദീപക് ഫെർട്ട്, എക്ളെർക്സ്, ഫസ്റ്റ് സാേഴ്സ്,

എച്ച്സിസി, എച്ച്ഡിഎഫ്സി, കർണാടക ബാങ്ക്, ടാറ്റാ കൺസ്യൂമർ, ടൈറ്റൻ, വി ഗാർഡ് 

ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത - താഴ്ച


ബാങ്ക് നിഫ്റ്റി 142.05 പോയിന്റ് ഉയർന്ന് 40,513.00 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ ഒരു നീണ്ട ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി മുമ്പത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക 41,000 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിൽക്കണം. അല്ലെങ്കിൽ ഇന്നും ഇടിവ് തുടരാം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 39,400 ആണ്.

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 40,500-40,000-39,500

റെസിസ്റ്റൻസ് ലെവലുകൾ

41,000-41,500-42,000

(15 മിനിറ്റ് ചാർട്ടുകൾ)





Tags:    

Similar News