പുതിയ വാരത്തിൽ വിപണി എങ്ങനെ മാറും ?
മാർച്ച് 31ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്;
നിഫ്റ്റി 279.05 പോയിന്റ് (1.63 ശതമാനം) ഉയർന്ന് 17,359.75 ലാണ് ക്ലോസ് ചെയ്തത്. 17,380 ന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ നിഫ്റ്റി 17,530 എന്ന അടുത്ത റെസിസ്റ്റൻസ് ലെവൽ പരീക്ഷിച്ചേക്കാം.
നിഫ്റ്റി ഉയർന്ന് 17,210.30 ൽ വ്യാപാരം തുടങ്ങി. സെഷനിലുടനീളം പോസിറ്റീവ് ട്രെൻഡ് തുടർന്നു. 17,359.75 ൽ ക്ലോസ് ചെയ്യുന്നതിനു മുമ്പ് 17,381.60 എന്ന ഉയർന്ന നിലവാരം വരെ കയറി. എല്ലാ മേഖലകളും നേട്ടത്തിൽ ക്ലോസ് ചെയ്തു. ഐടി, ബാങ്കുകൾ, റിയൽ എസ്റ്റേറ്റ്, ഫിനാൻഷ്യൽ സർവീസ്, എഫ്എംസിജി തുടങ്ങിയ മേഖലകൾ നേട്ടമുണ്ടാക്കി. 1559 ഓഹരികൾ ഉയർന്നു, 670 ഓഹരികൾ ഇടിഞ്ഞു, 131 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിപണി മൊത്തത്തിൽ പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിയിൽ റിലയൻസ്, നെസ്‌ലെ, ഇൻഫി, ഐസിഐസിഐ ബാങ്ക് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ അപ്പോളോ ഹോസ്‌പിറ്റൽസ്, സൺ ഫാർമ, അദാനി പോർട്ട്‌സ്, ഏഷ്യൻ പെയിന്റ്‌സ് എന്നിവ നഷ്ടത്തിലായി.
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു മുകളിൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക ദൈനംദിന ചാർട്ടിൽ നീണ്ട വൈറ്റ് കാൻഡിൽ രൂപപ്പെടുത്തി ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. സമീപകാല സമാഹരണ മേഖലയായ 16,850-17,200-ൽ നിന്നുള്ള നിഫ്റ്റിയുടെ ബ്രേക്ക്ഔട്ട്. ഇവയെല്ലാം കൂടുതൽ ഉയർച്ചയുടെ സാധ്യതയാണ് സൂചിപ്പിക്കുന്നത്.
നിഫ്റ്റിക്ക് 17,380 ലെവലിൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. നിഫ്റ്റി ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിൽ സൂചിക 17,530 എന്ന ഹ്രസ്വകാല പ്രതിരോധ നില പരീക്ഷിച്ചേക്കാം. നിഫ്റ്റിക്ക് 17,200 ലെവലിൽ ഹ്രസ്വകാല പിന്തുണയുണ്ട്.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,320-17,275-17,200
റെസിസ്റ്റൻസ് ലെവലുകൾ
17,380-17,450-17,530
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 698.50 പോയിന്റ് നേട്ടത്തിൽ 40,608.65 ലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ സൂചിക ഒരു ബുള്ളിഷ് കാൻഡിൽ രൂപപ്പെടുത്തുകയും ദിവസത്തിന്റെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്യുകയും ചെയ്തു. സൂചിക 40,690 ലെവലിന് മുകളിൽ നിലനിന്നാൽ വരും ദിവസങ്ങളിൽ അത് ഹ്രസ്വകാല പ്രതിരോധ നിലയായ 41,000 പരീക്ഷിച്ചേക്കാം. ഈ നിലയ്ക്ക് മുകളിൽ അടുത്ത പ്രതിരോധം 42,000 ൽ തുടരും.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 40,470 -40,300 -40,200
പ്രതിരോധ നിലകൾ
40,690 -40,875 -41,050
(15 മിനിറ്റ് ചാർട്ടുകൾ)