നിഫ്റ്റി 22,500ല്‍ പ്രതിരോധം കടന്നു; ആക്കം ബുള്‍സിന് അനുകൂലമായി തുടരുന്നു
ഏപ്രിൽ 04ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 80 പോയിൻ്റ് (0.36 ശതമാനം) ഉയർന്ന് 22,514.65ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 22,500 നു മുകളിൽ തുടർന്നാൽ പോസിറ്റീവ് ആക്കം തുടരും.
നിഫ്റ്റി ഉയർന്ന് 22,592.10ൽ വ്യാപാരം തുടങ്ങി. 22619.00ൽ റെക്കോർഡ് ഉയരം പരീക്ഷിച്ചു. തുടർന്ന് സൂചിക കുത്തനെ ഇടിഞ്ഞ് 22303.80ൽ എത്തി. ഉച്ചകഴിഞ്ഞു സൂചിക വീണ്ടും കുതിച്ച് 22,514.65ൽ ക്ലോസ് ചെയ്തു.
സ്വകാര്യ ബാങ്ക്, ഐ.ടി, നിഫ്റ്റി ബാങ്ക്, ധനകാര്യ സേവനങ്ങൾ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. പ്രധാന നഷ്ടം പൊതുമേഖലാ ബാങ്കുകൾ, എഫ്.എം.സി.ജി, ഫാർമ, മീഡിയ എന്നിവയ്ക്കാണ്. 1463 ഓഹരികൾ ഉയർന്നു, 962 ഓഹരികൾ ഇടിഞ്ഞു, 154 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ എച്ച്.ഡി.എഫ്.സി ബാങ്ക്, ഐഷർ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ടൈറ്റൻ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. ഒ.എൻ.ജി.സി, ശ്രീറാം ഫിൻ, അദാനി പോർട്ട്‌സ്, ബി.പി.സി.എൽ എന്നിവ കൂടുതൽ നഷ്ടത്തിലായി.
നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി മുൻ പ്രതിരോധ നിലയായ 22,500ന് മുകളിൽ ക്ലാേസ് ചെയ്തു. ആക്കം കാളകൾക്ക് അനുകൂലമായി തുടരുന്നു എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. നിഫ്റ്റി 22,500നു മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 23,000 ആണ്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 22,500 -22,400 -22300
പ്രതിരോധം 22,600 -22,700 -22,800
(15-മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 22,500 -21,850
പ്രതിരോധം 23,000 -23,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 436.55 പോയിൻ്റ് നേട്ടത്തിൽ 48,060.80ൽ ക്ലോസ് ചെയ്തു. സാങ്കേതികമായി, മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയർച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 48,250 ആണ്, പിന്തുണ 48,050ൽ തുടരുന്നു. സൂചിക 48,250ന് മുകളിൽ നീങ്ങുകയാണെങ്കിൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 48,050 -47,850 -47,650
പ്രതിരോധ നിലകൾ 48,250 -48,450 -48,650
(15-മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 47,000 -46,000
പ്രതിരോധം 48,500 -49,500.