മുന്നേറ്റത്തിനുള്ള സൂചനകൾ നൽകി നിഫ്റ്റി
ബാങ്ക് നിഫ്റ്റിയിലെ മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണതയിൽ
നിഫ്റ്റി ഇന്നലെ 109.65 പോയിന്റ് (0.56 ശതമാനം) നേട്ടം രേഖപ്പെടുത്തി 19,545.75 ൽ സെഷൻ അവസാനിപ്പിച്ചു. പോസിറ്റീവ് ട്രെൻഡ് തുടരാൻ നിഫ്റ്റി 19,500ന് മുകളിൽ തുടരേണ്ടതുണ്ട്.
നിഫ്റ്റി ഉയർന്ന് 19,521.8 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ19576.9-ൽ ഉയർന്ന നില പരീക്ഷിച്ചു. പിന്നീട് 19,545.75-ൽ ക്ലോസ് ചെയ്യുന്നതുവരെ പാർശ്വ നീക്കമായിരുന്നു.
മാധ്യമങ്ങൾ, ഐടി, ഓട്ടോ, ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, പൊതുമേഖലാ ബാങ്കുകൾ, ഫാർമ, മെറ്റൽ, എഫ്എംസിജി എന്നിവ കൂടുതൽ നഷ്ടം നേരിട്ടു. 1378 ഓഹരികൾ ഉയർന്നു, 936 എണ്ണം ഇടിഞ്ഞു, 145 എണ്ണം മാറ്റമില്ലാതെ തുടർന്നു. മാർക്കറ്റ് ഗതി പോസിറ്റീവ് ആയിരുന്നു. നിഫ്റ്റിയിൽ എൽ ആൻഡ് ടി, ബജാജ് ഓട്ടോ, ടൈറ്റൻ, ടി.സി.എസ് എന്നിവ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയപ്പോൾ പവർ ഗ്രിഡ്, ഹിൻഡാൽകോ, എൻടിപിസി, ടാറ്റാ കൺസ്യൂമർ എന്നിവയ്ക്കാണ് പ്രധാന നഷ്ടം.
നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എങ്കിലും മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു. നിഫ്റ്റി അതിന്റെ ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയുമാണ്. കഴിഞ്ഞ ദിവസത്തെ ചുറ്റിക മെഴുകുതിരി (Hammer Candlestick) പാറ്റേണിന് ശേഷം സൂചിക വെെറ്റ് കാൻഡിൽ (white candle) രൂപപ്പെടുത്തി ഹ്രസ്വകാല പ്രതിരോധമായ 19,500 ന് മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ പോസിറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.
നിഫ്റ്റി 19,500ന് മുകളിൽ നിലനിന്നാൽ വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരാം. നിഫ്റ്റി 19,500ന് താഴെ ക്ലോസ് ചെയ്താൽ, ബെയ്റിഷ് ട്രെൻഡ് പുനരാരംഭിക്കാം.
പിന്തുണ- പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,500-19,450-19,400
റെസിസ്റ്റൻസ് ലെവലുകൾ
19,550-19,600-19,650
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 249.30 പോയിന്റ് നേട്ടത്തിൽ 44,213.35 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. എന്നാൽ കാൻഡിലിന്റെ മുകളിലെ നീണ്ട നിഴൽ പ്രതിരോധ മേഖലയ്ക്ക് സമീപം വിൽപന സമ്മർദ്ദം ഉയർന്നുവന്നതായി സൂചിപ്പിക്കുന്നു. ഹ്രസ്വകാല പ്രതിരോധം 44,270 ൽ തുടരുന്നു. പോസിറ്റീവ് ട്രെൻഡിന് സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങേണ്ടതുണ്ട്. അല്ലെങ്കിൽ, മാന്ദ്യം പുനരാരംഭിക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,100 -43,900 -43,700
പ്രതിരോധ നിലകൾ
44,300 -44,500 -44,700
(15 മിനിറ്റ് ചാർട്ടുകൾ)