സമ്മിശ്ര മൊമെന്റം സൂചകങ്ങള്‍ക്കിടയില്‍ നിഫ്റ്റി പ്രധാന സപ്പോര്‍ട്ട് ലെവലിനോട് അടുക്കുന്നു

മെയ് ആറിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update: 2024-05-07 02:58 GMT

നിഫ്റ്റി 33.15 പോയിൻ്റ് (0.15 ശതമാനം) ഇടിഞ്ഞ് 22,442.70ൽ ക്ലോസ് ചെയ്തു. നിഫ്റ്റി ഇൻട്രാഡേ സപ്പോർട്ട് ലെവലായ 22,400ന് താഴെ നിലനിന്നാൽ താഴേയ്ക്കുള്ള പക്ഷപാതം തുടരും.

നിഫ്റ്റി ഉയർന്ന് 22,561.60ൽ വ്യാപാരം തുടങ്ങി. രാവിലെ 22,588.80ൽ ഉയർന്ന നിലവാരം പരീക്ഷിച്ചു. സൂചിക ക്രമേണ ഇടിഞ്ഞ് 22,409.40 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി 22,442.70ൽ ക്ലോസ് ചെയ്തു. റിയൽറ്റി, ഐ.ടി, എഫ്.എം.സി.ജി, പ്രൈവറ്റ് ബാങ്കുകൾ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. പൊതുമേഖലാ ബാങ്കുകൾ, മീഡിയ, മെറ്റൽ, ഫിനാൻഷ്യൽ സർവീസുകൾ എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം നേരിട്ടത്.

വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 655 ഓഹരികൾ ഉയർന്നു, 1825 എണ്ണം ഇടിഞ്ഞു, 122 എണ്ണം മാറ്റമില്ലാതെ തുടരുന്നു. നിഫ്റ്റി 50 യിൽ ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടി.സി.എസ്, ഹിന്ദുസ്ഥാൻ യൂണിലീവർ എന്നിവയാണ് ഏറ്റവും ഉയർന്ന നേട്ടക്കാർ. ടൈറ്റൻ, ഏഷ്യൻ പെയിൻ്റ്സ്, ബി.പി.സി.എൽ, കോൾ ഇന്ത്യ എന്നിവ കൂടുതൽ നഷ്ടത്തിലായി.

നിഫ്റ്റി ഇടക്കാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെൻ്റം സൂചകങ്ങൾ പാേസിറ്റീവ് പ്രവണത കാണിക്കുന്നു. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ അല്പം നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 22,400-22,350 ഏരിയ ഇൻട്രാഡേ പിന്തുണ നൽകുന്നു. ഈ മേഖലയ്ക്ക് താഴെയാണ് സൂചിക നീങ്ങുന്നതെങ്കിൽ, ഇടിവ് ഇന്നും തുടരാം. ഇൻട്രാഡേ പ്രതിരോധം 22,550 ലെവലിലാണ്. ഒരു പുൾബാക്ക് റാലിക്ക്, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.


ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 22,400 -22,300 -22,225

പ്രതിരോധം 22,550 -22,650 -22,750

(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:

ഹ്രസ്വകാല പിന്തുണ 22,250 -21,700

പ്രതിരോധം 22,800 -23,250.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 28.25 പോയിൻ്റ് നഷ്ടത്തിൽ 48,895.30ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഇടക്കാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി

കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ അല്പം നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 48,700ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാൽ ഇടിവ് ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 49,200ലാണ്. ഒരു പുൾബാക്ക് റാലിക്ക് സൂചിക ഈ ലെവലിനെ മറികടക്കേണ്ടതുണ്ട്.


ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 48,700 -48,400 -48,100

പ്രതിരോധ നിലകൾ 49,200 -49,600 -49,950

(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 48,500 -47,000

പ്രതിരോധം 49,500 -50,500.

Tags:    

Similar News