പ്രതിരോധം മറികടക്കാനായാല്‍ നിഫ്റ്റി കുതിക്കും; ബാങ്ക് നിഫ്റ്റിക്ക് 49,500ല്‍ ഹ്രസ്വകാല പ്രതിരോധം

ഏപ്രില്‍ 08ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-04-09 08:16 IST

നിഫ്റ്റി 152.60 പോയിന്റ് (0.68 ശതമാനം) ഉയര്‍ന്ന് റെക്കോഡ് ഉയരത്തിന് സമീപം 22,666.30ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 22,620ന് മുകളില്‍ നില്‍ക്കുന്നിടത്തോളം നിലവിലുള്ള പോസിറ്റീവ് ആക്കം തുടരും.

നിഫ്റ്റി ഉയര്‍ന്ന് 22,578.30ല്‍ വ്യാപാരം ആരംഭിച്ചു. ഈ പ്രവണത തുടര്‍ന്ന് 22,697.30ല്‍ റെക്കോഡ് നില പരീക്ഷിച്ചു. 22,666.30ല്‍ ക്ലോസ് ചെയ്തു. ഓട്ടോ, റിയല്‍റ്റി, മെറ്റല്‍, ഫാര്‍മ എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍. വലിയ നഷ്ടത്തിലായത് പൊതുമേഖലാ ബാങ്കുകള്‍, മീഡിയ, ഐ.ടി എന്നിവയാണ്.
വിശാലവിപണി നെഗറ്റീവ് ആയിരുന്നു. 1,091 ഓഹരികള്‍ ഉയര്‍ന്നു, 1,328 എണ്ണം ഇടിഞ്ഞു, 167 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിയില്‍ ഐഷര്‍ മോട്ടോഴ്‌സ്, മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍.ടി.പി.സി എന്നിവയാണു കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അദാനി പോര്‍ട്‌സ്, നെസ്ലെ, അപ്പോളോ ഹോസ്പിറ്റല്‍സ്, വിപ്രോ എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ചെറിയ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി റെക്കോഡ് ഉയരത്തിന് സമീപം ക്ലോസ് ചെയ്തു. ആക്കം കാളകള്‍ക്ക് അനുകൂലമായി തുടരുന്നു എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. നിഫ്റ്റിക്ക് 22,700ല്‍ ഇന്‍ട്രാഡേ റെസിസ്റ്റന്‍സ് ഉണ്ട്. നിഫ്റ്റി ഈ ലെവല്‍ മറികടന്നാല്‍ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 23,000 ആണ്.


ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 22,620 -22,550 -22,460
പ്രതിരോധം 22,700 -22,775 -22,850
(15-മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 22,500 -21,850
പ്രതിരോധം 23,000 -23,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 88.65 പോയിന്റ് നേട്ടത്തില്‍ 48,581.70ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. കൂടാതെ സൂചിക ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. മാത്രമല്ല, സൂചിക ഡെയ്ലി ചാര്‍ട്ടില്‍ ഒരു ഡോജി കാന്‍ഡില്‍ രൂപപ്പെടുത്തി, 48,500 എന്ന മുന്‍ പ്രതിരോധത്തിന് മുകളില്‍ ക്ലോസ് ചെയ്തു. സൂചിക ഈ നിലയ്ക്ക് മുകളില്‍ തുടരുകയാണെങ്കില്‍ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 49,500 ലെവലിലാണ്.


ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 48,450 -48,200 -48,000
പ്രതിരോധ നിലകള്‍
48,680 -48,950 -49,200
(15-മിനിറ്റ് ചാര്‍ട്ടുകള്‍)

പൊസിഷണല്‍ ട്രേഡര്‍മാര്‍ക്ക്
ഹ്രസ്വകാല സപ്പോര്‍ട്ട് 48,500 -47,000
പ്രതിരോധം 49,500 -50,500.
Tags:    

Similar News