നിഫ്റ്റിയില്‍ ബുള്ളിഷ് ട്രെന്‍ഡ് തുടരാന്‍ സാധ്യത; 24,400 ലെവലില്‍ ഹ്രസ്വകാല പിന്തുണ

ജൂലൈ ഒന്‍പതിലെ മാര്‍ക്കറ്റ് ക്ലോസിംഗ് അടിസ്ഥാനമാക്കി

Update:2024-07-10 08:15 IST

നിഫ്റ്റി 112.65 പോയിന്റ് (0.46%) ഉയര്‍ന്ന് 24,433.20 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. 24,400 എന്ന ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലിന് മുകളില്‍ സൂചിക തുടര്‍ന്നാല്‍ ബുള്ളിഷ് ട്രെന്‍ഡ് തുടരും.

നിഫ്റ്റി ഉയര്‍ന്ന് 24,351.00ല്‍ വ്യാപാരം ആരംഭിച്ചു. 24,433.20ല്‍ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 24,443.60 എന്ന റെക്കോര്‍ഡ് ഉയരം പരീക്ഷിച്ചു. ഐ.ടി ഒഴികെ എല്ലാ മേഖലകളും നേട്ടത്തില്‍ അവസാനിച്ചു. ഓട്ടോ, ഫാര്‍മ, പൊതുമേഖലാ ബാങ്കുകള്‍, റിയല്‍റ്റി എന്നിവയാണു കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 1,208 ഓഹരികള്‍ ഉയരുകയും 1,325 ഓഹരികള്‍ ഇടിയുകയും 102 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐ.ടി.സി, ഡിവിസ് ലാബ് എന്നിവയാണ് നിഫ്റ്റി50യില്‍ ഏറ്റവും ഉയര്‍ന്നത്. ടാറ്റാ കണ്‍സ്യൂമര്‍, റിലയന്‍സ്, ഒ.എന്‍.ജി.സി, ശ്രീറാം ഫിന്‍ എന്നിവയാണു കൂടുതല്‍ നഷ്ടത്തിലായത്.
മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീര്‍ഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി റെക്കോര്‍ഡ് ഉയരത്തിന് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ബുള്ളിഷ് ട്രെന്‍ഡ് തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 24,400 ലെവലില്‍ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ ബുള്ളിഷ് ട്രെന്‍ഡ് ഇന്നും തുടരാം. 24,475 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം.


ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 24,400-24,325-24,250
പ്രതിരോധം 24,475-24,550-24,625
(15-മിനിറ്റ് ചാര്‍ട്ടുകള്‍).

പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,250-23,800
പ്രതിരോധം 24,750-25,250.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 143.00 പോയിന്റ് നേട്ടത്തില്‍ 52,568.80ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ചെറിയ വൈറ്റ് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ സൂചികയ്ക്ക് അല്പം പോസിറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 52,700ല്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ നീങ്ങിയാല്‍ വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെന്‍ഡ് തുടരാം. അല്ലെങ്കില്‍, കുറച്ച് ദിവസത്തേക്ക് സൂചിക 51,900 -52,700 ലെവലില്‍ സമാഹരിക്കപ്പെടാം.

ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
52,200 -51,900 -51,600
പ്രതിരോധ നിലകള്‍
52,700 -53,000 -53,400
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡര്‍മാര്‍ക്ക്

ഹ്രസ്വകാല സപ്പോര്‍ട്ട് 51,900 -50,650
പ്രതിരോധം 53,250 -54,500.


Tags:    

Similar News