നിഫ്റ്റി 19,500ന് മുകളില്‍ തുടര്‍ന്നാല്‍ പുള്‍ബാക്ക് റാലിക്ക് സാധ്യത
ബാങ്ക് നിഫ്റ്റിയിൽ മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു
നിഫ്റ്റി ഇന്നലെ 141.15 പോയിന്റ് (0.72 ശതമാനം) നഷ്ടം രേഖപ്പെടുത്തി 19,512.35 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 19,500ന് താഴെയാണെങ്കിൽ മാന്ദ്യം തുടരും.
നിഫ്റ്റി താഴ്ന്ന് 19539.4 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 19,480.5 എന്ന താഴ്ന്ന നിലവാരത്തിലെത്തി. പിന്നീട് കുതിച്ചുചാടി, ഇൻട്രാഡേയിലെ ഉയർന്ന നില 19,588.90 പരീക്ഷിച്ചു. ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ സൂചിക ഇടിഞ്ഞ് 19,512.35ൽ ക്ലോസ് ചെയ്തു.
എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. പൊതുമേഖലാ ബാങ്ക്, മീഡിയ, ലോഹം, ധനകാര്യ സേവനങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 530 ഓഹരികൾ ഉയർന്നു, 1768 ഓഹരികൾ ഇടിഞ്ഞു, 165 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിക്ക് കീഴിൽ ഡോ. റെഡ്ഡീസ്, എച്ച്.സി.എൽ ടെക്, ടാറ്റാ കൺസ്യൂമർ, ഹിന്ദുസ്ഥാൻ യൂണി ലീവർ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, കൂടുതൽ നഷ്ടം അദാനി പോർട്ട്സ്, ഹീറോ മോട്ടോ കോർപ്, എച്ച്.ഡി.എഫ്.സി ലൈഫ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയ്ക്കാണ്.
നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എങ്കിലും മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയായി ക്ലോസ് ചെയ്തു. മാത്രമല്ല, സൂചിക ഡെയ്‌ലി ചാർട്ടിൽ ചെറിയ ബ്ലാക്ക് കാൻഡിൽ (black candle) രൂപപ്പെടുത്തി 19,500 എന്ന ഹ്രസ്വകാല സപ്പോർട്ട് ലെവലിന് സമീപം ക്ലോസ് ചെയ്തു. വരും ദിവസങ്ങളിൽ, നിഫ്റ്റി ഈ നിലവാരത്തിന് താഴെ വ്യാപാരം നടത്തി നിലനിന്നാൽ നെഗറ്റീവ് പ്രവണത തുടരാം. ഹ്രസ്വകാല സപ്പോർട്ട് 19,200ൽ തുടരും. നിഫ്റ്റി 19,500 ലെവലിന് മുകളിൽ നീങ്ങിയാൽ ഇന്ന് ഒരു പുൾബാക്ക് റാലി പ്രതീക്ഷിക്കാം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,500-19,450-19,400
റെസിസ്റ്റൻസ് ലെവലുകൾ
19,550-19,600-19,650
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 474.1 പോയിന്റ് നഷ്ടത്തിൽ 43,886.5 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിക്കു താഴെയാണ്. കഴിഞ്ഞ സെഷനിൽ, സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി മുമ്പത്തെ മൂന്ന് ദിവസത്തെ ക്ലോസിംഗ് ലെവലിന് താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു.
നിഫ്റ്റി 43,796 ന് താഴെ നീങ്ങിയാൽ നെഗറ്റീവ് ട്രെൻഡ് ഇന്നും തുടരാം. ഹ്രസ്വകാല പിന്തുണ 43,650 ൽ തുടരുന്നു. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക 44,270 ന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
43,800 -43,600 -43,400
പ്രതിരോധ നിലകൾ
44,000-44,200 -44,400
(15 മിനിറ്റ് ചാർട്ടുകൾ)