നിഫ്റ്റിക്ക് 19,720ൽ ഇൻട്രാഡേ റെസിസ്റ്റൻസ്, പോസിറ്റീവ് ട്രെൻഡ് തുടരാം
ബാങ്ക് നിഫ്റ്റിയിൽ മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു
നിഫ്റ്റി ഇന്നലെ 177.5 പോയിന്റ് (0.91 ശതമാനം) നേട്ടത്തോടെ 19,689.85 ൽ സെഷൻ അവസാനിപ്പിച്ചു. നിഫ്റ്റി 19,720-ന് മുകളിൽ നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 19,565.60 ൽ വ്യാപാരം ആരംഭിച്ചു. പോസിറ്റീവ് പ്രവണത സെഷനിലുടനീളം തുടർന്നു.19,689.85 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് ഇൻട്രാഡേയിലെ ഉയർന്ന നില 19,717.8 ൽ പരീക്ഷിച്ചു.
എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. റിയൽറ്റി, പൊതുമേഖലാ ബാങ്ക്, ലോഹം, ഓട്ടോ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 1655 ഓഹരികൾ ഉയർന്നു, 686 എണ്ണം ഇടിഞ്ഞു, 126 എണ്ണം മാറ്റമില്ലാതെ തുടർന്നു. മാർക്കറ്റ് ഗതി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിയിൽ കോൾ ഇന്ത്യ, അദാനി പോർട്ട്‌സ്, ഭാരതി എയർടെൽ, ഹിൻഡാൽകോ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. കൂടുതൽ നഷ്ടം ഇൻഡസ് ഇൻഡ് ബാങ്ക്, സിപ്ല, ഡോ. റെഡ്ഡീസ്, ടിസിഎസ് എന്നിവയ്ക്കാണ്.
നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്കു മുകളിലാണ്. എങ്കിലും മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ നീണ്ട വെെറ്റ് കാൻഡിൽ (white candle) രൂപപ്പെടുത്തി ദിവസത്തിന്റെ ഉയർന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. സൂചികയ്ക്ക് 19,720 ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ കൂടുതൽ പോസിറ്റീവ് നീക്കം പ്രതീക്ഷിക്കാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 19,770-ൽ തുടരും. നിഫ്റ്റി ഈ നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്താൽ ഹ്രസ്വകാല ട്രെൻഡ് ബുള്ളിഷ് ആയി മാറും. അല്ലെങ്കിൽ കുറച്ച് ദിവസത്തേക്ക് നിഫ്റ്റി ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. 19,500 ആണ് ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,650-19,600-19,550
റെസിസ്റ്റൻസ് ലെവലുകൾ
19,720-19,770-19,850
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 473.65 പോയിന്റ് നേട്ടത്തിൽ 44,360.15 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. എന്നാൽ സൂചിക ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു.
സൂചിക പ്രതിദിന ചാർട്ടിൽ ഒരു നീണ്ട വൈറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ പ്രതിരോധ നിലയായ 44,270 ന് മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ആക്കം കാളകൾക്ക് അനുകൂലമായി മാറുന്നു എന്നാണ്. നിഫ്റ്റി 44,270 ന് മുകളിൽ തുടരുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 44,760 ലെവലിൽ തുടരുന്നു.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,200 -40,000 -43,800
പ്രതിരോധ നിലകൾ
44,400- 44,600 -44,800
(15 മിനിറ്റ് ചാർട്ടുകൾ)