വിപണിയിൽ പോസിറ്റീവ് ചായ്‌വ് ?

ഏപ്രിൽ 11 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്;

Update:2023-04-12 08:57 IST

നിഫ്റ്റി 98.25 പോയിന്റ് (0.56 ശതമാനം) ഉയർന്ന് 17,722.30 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 17,650 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ വരും ദിവസങ്ങളിൽ സൂചിക 17,800 ന്റെ പ്രതിരോധം പരീക്ഷിച്ചേക്കാം.

നിഫ്റ്റി ഉയർന്ന് 17,704.80 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ ഇൻട്രാഡേയിലെ ഉയർന്ന നില 17,748.80 പരീക്ഷിച്ചു. പിന്നീട് സൂചിക 17,655.20 എന്ന ഇൻട്രാഡേയിലെ താഴ്ന്ന നിലയിലെത്തി, ഒടുവിൽ 17,722.30 ൽ ക്ലോസ് ചെയ്തു. മെറ്റൽ, ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ മേഖലകൾ. ഐടി, റിയൽ എസ്റ്റേറ്റ് എന്നിവ നെഗറ്റീവ് പക്ഷപാതത്തിൽ ക്ലോസ് ചെയ്തു. 1359 ഓഹരികൾ ഉയർന്നു, 841 ഓഹരികൾ ഇടിഞ്ഞു, 160 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ കൊട്ടക് മഹീന്ദ്ര ബാങ്ക്, ജെഎസ്ഡബ്ള്യു സ്റ്റീൽ, ബജാജ് ഓട്ടോ, ഐഷർ മോട്ടോഴ്സ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ്, വിപ്രോ എന്നിവ കൂടുതൽ നഷ്ടത്തിലായി.

മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരിയും പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക ഒരു വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുമ്പത്തെ കാൻഡിലിനു മുകളിൽ ക്ലോസ് ചെയ്തു. കാളകൾക്ക് അനുകൂലമായ ആക്കം ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. നിഫ്റ്റി 17,650 ലെവലിന് മുകളിൽ വ്യാപാരം തുടർന്നു നിലനിർത്തിയാൽ വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരാനാണ് സാധ്യത. ഹ്രസ്വകാല പ്രതിരോധം 17,800 ൽ തുടരുന്നു. നിഫ്റ്റി ഇന്ന് ഈ നില പരീക്ഷിച്ചേക്കാം.


 


പിന്തുണ - പ്രതിരാേധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,650-17,600-17,530

റെസിസ്റ്റൻസ് ലെവലുകൾ

17,750-17,800-17,850

(15 മിനിറ്റ് ചാർട്ടുകൾ)


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 531.85 പോയിന്റ് നേട്ടത്തിൽ 41,366.50 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ സൂചിക ബുള്ളിഷ് കാൻഡിൽ രൂപപ്പെടുത്തി പ്രതിരോധനിലയായ 41,250 ന് മുകളിൽ ക്ലോസ് ചെയ്തു. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ പോസിറ്റീവ് ചായ്‌വ് ഇന്നും തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 42,000 ലെവലിൽ തുടരുന്നു.


 





ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 41,250 - 41,050 - 40,900

പ്രതിരോധ നിലകൾ

41,450 - 41,650 - 41,850

(15 മിനിറ്റ് ചാർട്ടുകൾ).

Tags:    

Similar News