നിഫ്റ്റി 19,770ന് മുകളിൽ തുടർന്നാൽ വിപണിയിൽ നേട്ടത്തിന് സാധ്യത
മൊമെന്റം സൂചകങ്ങളും പോസിറ്റീവ് പക്ഷപാതം കാണിക്കുന്നു
നിഫ്റ്റി ഇന്നലെ 17.35 പോയിന്റ് (0.09 ശതമാനം) നഷ്ടത്തോടെ 19,794.00-ൽ ക്ലോസ് ചെയ്തു. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക 19,770-ന് മുകളിൽ തുടരേണ്ടതുണ്ട്.
നിഫ്റ്റി ഉയർന്ന് 19,822.7 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 19,843.3 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. തുടർന്ന് സൂചിക 19,770 സപ്പോർട്ട് ലെവലിന് മുകളിൽ സമാഹരിച്ച് 19.794.00 ൽ ക്ലോസ് ചെയ്തു. മീഡിയ, ഓട്ടോ, മെറ്റൽ, സ്വകാര്യ ബാങ്കുകൾ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ഐടിയും റിയൽറ്റിയും പൊതുമേഖലാ ബാങ്കുകളുമാണ് കൂടുതൽ നഷ്ടം നേരിട്ടത്.
1397 ഓഹരികൾ ഉയർന്നു, 928 എണ്ണം ഇടിഞ്ഞു, 148 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിപണിഗതി പോസിറ്റീവ് ആയിരുന്നു. നിഫ്റ്റിയിൽ ബിപിസിഎൽ, കോൾ ഇന്ത്യ, മാരുതി, എൻടിപിസി എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ പ്രധാന നഷ്ടം ടെക് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റൽസ്, ഇൻഫോസിസ്, ടിസിഎസ് എന്നിവയ്ക്കാണ്.
നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങളും പോസിറ്റീവ് പക്ഷപാതം കാണിക്കുന്നു. സൂചിക ഒരു ചെറിയ ബ്ലാക്ക് കാൻഡിൽ (black candle) രൂപപ്പെടുത്തി പിന്തുണ ലെവലായ 19,770 ന് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേൺ അല്പം നെഗറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി 19,770 നു മുകളിൽ തുടരുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് വരും ദിവസങ്ങളിലും തുടരാം. ഹ്രസ്വകാല പ്രതിരോധ നില 20,000 ആണ്. മറുവശത്ത്, നിഫ്റ്റി 19,770 ന് താഴെ നീങ്ങുകയാണെങ്കിൽ, സൂചിക രണ്ട് ദിവസം മുമ്പ് രൂപപ്പെട്ട ഗ്യാപ് ഏരിയ നികത്തിയേക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,770-19,700-19,650
റെസിസ്റ്റൻസ് ലെവലുകൾ
19,840-19,900-19,950
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 82.30 പോയിന്റ് നേട്ടത്തിൽ 44,599.20ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല സിംപിൾ മൂസിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ചെറിയ വെെറ്റ് കാൻഡിൽ (white candle) രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ അല്പം പോസിറ്റീവ് പക്ഷപാതം കാണിക്കുന്നു. നിഫ്റ്റി 44,270 ന് മുകളിൽ നിന്നാൽ പോസിറ്റീവ് ട്രെൻഡ് വരും ദിവസങ്ങളിലും തുടരാം. ഹ്രസ്വകാല പ്രതിരോധം 44,760 ൽ തുടരുന്നു. ശക്തമായ ബുള്ളിഷ് ട്രെൻഡിന്, സൂചിക ഇതിനു മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഇതിനു താഴെ ഏകീകരിക്കപ്പെട്ടേക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,500 -44,300 -44100
പ്രതിരോധ നിലകൾ
44,700-44,900, 45,100
(15 മിനിറ്റ് ചാർട്ടുകൾ)