നിഫ്റ്റിയിൽ കൂടുതൽ നഷ്ടത്തിന് സാധ്യത; 21,850ൽ ഹ്രസ്വകാല പിന്തുണ

ഏപ്രിൽ 18 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update: 2024-04-19 03:03 GMT

നിഫ്റ്റി 152.05 പോയിൻ്റ് (0.69 ശതമാനം) ഇടിഞ്ഞ് 21,995.85ൽ ക്ലോസ് ചെയ്തു. നിഫ്റ്റി ഇൻട്രാഡേ റെസിസ്റ്റൻസ് ലെവലായ 22,100ന് താഴെ നിന്നാൽ ഡൗൺ ട്രെൻഡ് തുടരും.

നിഫ്റ്റി ഉയർന്ന് 22,212.30ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 22,326.50 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു, എന്നാൽ ഉച്ചകഴിഞ്ഞ് ഗതി മാറി. നിഫ്റ്റി 21,995.85ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 21,961.70 എന്ന താഴ്ന്ന നിലയിലെത്തി.

മാധ്യമങ്ങൾ ഒഴികെയുള്ള എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. എഫ്.എം.സി.ജി, ഫിനാൻഷ്യൽ സർവീസ്, സ്വകാര്യ ബാങ്കുകൾ, ഫാർമ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്. 1088 ഓഹരികൾ ഉയർന്നു, 1344 ഓഹരികൾ ഇടിഞ്ഞു, 163 എണ്ണം മാറ്റമില്ലാതെ തുടർന്നു.

♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം

നിഫ്റ്റി 50 യിൽ ഭാരതി എയർടെൽ, പവർഗ്രിഡ്, ബജാജ് ഓട്ടോ, മൈൻഡ് ട്രീ എന്നിവയ്ക്കാണു കൂടുതൽ നേട്ടം. അപ്പോളോ ഹോസ്പിറ്റൽസ്, ടൈറ്റൻ, നെസ്ലെ, കോൾ ഇന്ത്യ എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല, ഇടകാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഇടിവ് തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സൂചികയ്ക്ക് 22,100ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഡൗൺ ട്രെൻഡ് ഇന്നും തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 21,850 ലെവലിലാണ്.


ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 21,960 -21,850 -21,750

പ്രതിരോധം 22,100 -22,200 -22,300

(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ ട്രേഡിംഗ്:

ഹ്രസ്വകാല പിന്തുണ 21,850 -21,200

പ്രതിരോധം 22,500 -23,000.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 415.35 പോയിൻ്റ് നഷ്ടത്തിൽ 47,069.45ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയാണ്. മാത്രമല്ല, സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി 47,000 എന്ന ഹ്രസ്വകാല പിന്തുണയ്‌ക്ക് സമീപം ക്ലോസ് ചെയ്തു. സൂചിക ഈ നിലയ്ക്ക് താഴെ ട്രേഡ് നിലനിന്നാൽ മാന്ദ്യം തുടരും. അടുത്ത ഹ്രസ്വകാല പിന്തുണ 46,000 ലെവലിൽ തുടരുന്നു, ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 47,300 ലെവലിലാണ്. ഒരു പുൾബാക്ക് റാലിക്ക്, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.


ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 47,000 -46,700 -46,400

പ്രതിരോധ നിലകൾ 47,300 -47,600 -47,800

(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡർമാർക്ക്

ഹ്രസ്വകാല സപ്പോർട്ട് 47,000 -46,000

പ്രതിരോധം 48,500 -49,500.

Tags:    

Similar News