വിപണി വീണ്ടും വീണേക്കും എന്ന സൂചന; നിഫ്റ്റിക്ക് 19,875 ല്‍ ഇന്‍ട്രാഡേ പിന്തുണ
നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിൽ
നിഫ്റ്റി ഇന്നലെ 231.9 പോയിന്റ് (1.15 ശതമാനം) നഷ്ടത്തോടെ 19,901.40-ൽ സെഷൻ അവസാനിപ്പിച്ചു. നിഫ്റ്റി 19,875-ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ താഴോട്ടുള്ള പക്ഷപാതം ഇന്നും തുടരാം.
നിഫ്റ്റി താഴ്ന്ന് 19,980.7 ൽ വ്യാപാരം തുടങ്ങി. ഈ പ്രവണത സെഷനിലുടനീളം തുടർന്നു. 19901.9 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 19878.85 എന്ന താഴ്ന്ന നിലവാരം പരീക്ഷിച്ചു. എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. മെറ്റൽ, ഫിനാൻഷ്യൽ സർവീസ്, ബാങ്ക്, റിയൽറ്റി മേഖലകളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
വിപണിഗതി നെഗറ്റീവ് ആയിരുന്നു, 798 ഓഹരികൾ ഉയർന്നു, 1488 എണ്ണം ഇടിഞ്ഞു, 150 മാറ്റമില്ലാതെ തുടർന്നു. നിഫ്റ്റിയിൽ പവർ ഗ്രിഡ്, കോൾ ഇന്ത്യ, ഒ.എൻ.ജി.സി, സൺ ഫാർമ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, കൂടുതൽ നഷ്ടം എച്ച്.ഡി.എഫ്.സി ബാങ്ക്, ജെ.എസ്.ഡബ്ള്യു സ്റ്റീൽ, റിലയൻസ്, ബിപിസിഎൽ എന്നിവയ്ക്കാണ്.
മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പക്ഷപാതം കാണിക്കുന്നു. നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എന്നാൽ നിഫ്റ്റി അഞ്ച്, പത്ത് ദിവസത്തെ സിംപിൾ മൂവിംഗ് ആവറേജിന് താഴെയാണ് ക്ലോസ് ചെയ്തത്. മാത്രമല്ല, ഡെയ്‌ലി ചാർട്ടിൽ, സൂചിക ബ്ലാക്ക് കാൻഡിൽ (black candle)രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേൺ മാന്ദ്യത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 19,875 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് താഴെയാണ് വ്യാപാരം ചെയ്യുന്നതെങ്കിൽ, താഴേക്കുള്ള പക്ഷപാതം ഇന്നും തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 19,650 ലെവലിലാണ്. ഒരു പുൾബാക്ക് റാലിക്ക്, സൂചിക 19950-ന് മുകളിൽ നീങ്ങേണ്ടതുണ്ട്.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,875-19,800-19,730
റെസിസ്റ്റൻസ് ലെവലുകൾ
19,950-20,050-20,125
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 595.25 പോയിന്റ് നഷ്ടത്തിൽ 45,384.6 ൽ ക്ലോസ് ചെയ്തു. സൂചിക ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. ആക്ക സൂചകങ്ങളും പോസിറ്റീവ് പ്രവണത കാണിക്കുന്നു. എന്നാൽ അഞ്ച്, പത്ത് ദിവസത്തെ സിംപിൾ മൂവിംഗ് ആവരേജിനു താഴെയാണ് ക്ലോസ് സൂചിക ചെയ്തത്. മാത്രമല്ല, സൂചിക ദൈനംദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി 45,500 ൽ മുമ്പത്തെ പിന്തുണയ്ക്ക് താഴെ ക്ലോസ് ചെയ്തു. 45,300 എന്ന ഇൻട്രാഡേ സപ്പോർട്ടിന് താഴെയാണ് സൂചിക നീങ്ങുന്നതെങ്കിൽ, വരുന്ന ദിവസങ്ങളിലും ഇടിവ് തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 44700 ആണ്. ഒരു ബൗൺസ് ബാക്ക് കയറ്റത്തിനു സൂചിക 45,550 നു മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
45,300 -45,100 -44,875
പ്രതിരോധ നിലകൾ
45,550 -45,750 -45,925
(15 മിനിറ്റ് ചാർട്ടുകൾ)