22,100ന് മുകളില്‍ നിലയുറപ്പിച്ചാല്‍ നിഫ്റ്റിക്ക് ഉയര്‍ച്ചയ്ക്ക് സാധ്യത

ഏപ്രിൽ 19ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-04-22 08:38 IST

നിഫ്റ്റി 151.15 പോയിന്റ് (0.69 ശതമാനം) ഉയർന്ന് 22,147.00ൽ ക്ലോസ് ചെയ്തു. നിഫ്റ്റി ഇൻട്രാഡേ സപ്പോർട്ട് ലെവൽ 22,100ന് മുകളിൽ നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരും.

നിഫ്റ്റി താഴ്ന്ന് 21,861.50ൽ വ്യാപാരം തുടങ്ങി 21,777.70 എന്ന താഴ്ന്ന നിലവാരത്തിലെത്തി. പിന്നീട് നിഫ്റ്റി ക്രമേണ ഉയർന്ന് 22,147.00ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് ഉയർന്ന നില 22,179.60ൽ പരീക്ഷിച്ചു.

ധനകാര്യ സേവനങ്ങൾ, സ്വകാര്യ ബാങ്കുകൾ, മെറ്റൽ എന്നിവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 1025 ഓഹരികൾ ഉയർന്നു, 1422 എണ്ണം ഇടിഞ്ഞു, 148 എണ്ണം മാറ്റമില്ലാതെ തുടരുന്നു.

നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടം ബജാജ ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയ്ക്കായിരുന്നു. ബജാജ് ഓട്ടോ, എച്ച്.സി.എൽ ടെക്, നെസ്ലെ, ഡിവിസ് ലാബ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ നീണ്ട വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിൻ്റെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. ഈ പാറ്റേൺ പോസിറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 22,100ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 22,200 ലെവലിലാണ്.


ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 22,100 -21,960 -21,850

പ്രതിരോധം 22,200 -22,300 -22,430

(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ ട്രേഡിംഗ്:

ഹ്രസ്വകാല പിന്തുണ 21,850 -21,200

പ്രതിരോധം 22,500 -23,000.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 504.70 പോയിൻ്റ് നേട്ടത്തിൽ 47,574.10ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ നീണ്ട വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിലെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. സൂചിക 47,750 എന്ന ഇൻട്രാഡേ റെസിസ്റ്റൻസ് ലെവലിനെ മറികടന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 47,370 ലെവലിലാണ്.


ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 47,370 -47,000 -46,700

പ്രതിരോധ നിലകൾ 47,750 -48,100 -48,400

(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡർമാർക്കു ഹ്രസ്വകാല സപ്പോർട്ട് 47,000 -46,000

പ്രതിരോധം 48,500 -49,500.

Tags:    

Similar News