വിപണി സൂചകങ്ങൾ ഇന്നും നെഗറ്റീവ്

നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിയുടെ താഴെ

Update:2023-09-22 09:04 IST

നിഫ്റ്റി ഇന്നലെ 159.05 പോയിന്റ് (0.80 ശതമാനം) നഷ്ടത്തോടെ 19,742.35-ൽ സെഷൻ അവസാനിപ്പിച്ചു. നിഫ്റ്റി 19,710-ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ താഴോട്ടുള്ള പക്ഷപാതം ഇന്നും തുടരാം.


നിഫ്റ്റി താഴ്ന്ന് 19,840.60 ൽ വ്യാപാരം തുടങ്ങി. സെഷനിലുടനീളം താഴ്ന്നു നീങ്ങി. 19,709.90 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. 19,742.35 ൽ ക്ലോസ് ചെയ്തു. മീഡിയ ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. ബാങ്ക്, ഓട്ടോ, ഫിനാൻഷ്യൽ സർവീസ്, റിയൽറ്റി മേഖലകളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

വിപണിഗതി നെഗറ്റീവ് ആയിരുന്നു, 624 ഓഹരികൾ ഉയർന്നു, 1677 ഓഹരികൾ ഇടിഞ്ഞു, 131 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ അദാനി പോർട്സ്, ടെക് മഹീന്ദ്ര, ഡോ. റെഡ്ഡീസ്, ഏഷ്യൻ പെയിന്റ്സ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, കൂടുതൽ നഷ്ടം മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, സിപ്ല, എസ്ബിഐ എന്നിവയ്ക്കാണ്.

മൊമെന്റം സൂചകങ്ങൾ പാേസിറ്റീവ് പക്ഷപാതം കാണിക്കുന്നു. നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എന്നാൽ നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിയുടെ താഴെയുമാണ്. ഡെയ്‌ലി ചാർട്ടിൽ, സൂചിക ബ്ലാക്ക് കാൻഡിൽ (black candle) രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഒരു മാന്ദ്യത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 19,710 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് താഴെയാണ് വ്യാപാരം ചെയ്യുന്നതെങ്കിൽ, താഴേക്കുള്ള പക്ഷപാതം ഇന്നും തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 19,650 ലെവലിലാണ്. ഒരു പുൾബാക്ക് റാലിക്ക് സൂചിക 19,790-ന് മുകളിൽ നീങ്ങേണ്ടതുണ്ട്.




പിന്തുണ - പ്രതിരാേധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

19,710-19,650-19,600

റെസിസ്റ്റൻസ് ലെവലുകൾ

19,790-19,845-19,900

(15 മിനിറ്റ് ചാർട്ടുകൾ)


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 760.75 പോയിന്റ് നഷ്ടത്തിൽ 44,623.85 ൽ ക്ലോസ് ചെയ്തു. സൂചിക ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. ആക്കം സൂചകങ്ങളും പോസിറ്റീവ് പ്രവണത കാണിക്കുന്നു. എന്നാൽ സൂചിക ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി 44,700 ലെ മുമ്പത്തെ പിന്തുണയ്ക്ക് താഴെയായി ക്ലോസ് ചെയ്തു. സൂചിക ഈ നിലയ്ക്ക് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 44,000 ആണ്. ഒരു ബൗൺസ് ബാക്കിന് 44,800 നു മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

44,600 -44,400 -44,200

പ്രതിരോധ നിലകൾ

44,800-45,000 -45,200

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News