നിഫ്റ്റി കൂടുതല്‍ നേട്ടത്തിനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു; പ്രതിരോധം 22,450ല്‍
ഏപ്രിൽ 23 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി.
നിഫ്റ്റി 31.60 പോയിൻ്റ് (0.14 ശതമാനം) ഉയർന്ന് 22,368.00ലാണു ക്ലോസ് ചെയ്തത്. നിഫ്റ്റി ഇൻട്രാഡേ സപ്പോർട്ട് ലെവലായ 22,340ന് മുകളിൽ നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 22,447.10ൽ വ്യാപാരം ആരംഭിച്ചു. സൂചിക ക്രമേണ ഇടിഞ്ഞ് 22,349.40 എന്ന താഴ്ന്ന നിലയിലെത്തി 22,368.00ൽ ക്ലോസ് ചെയ്തു. ഫാർമയും മെറ്റലും ഒഴികെ എല്ലാ മേഖലകളും നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. റിയൽറ്റി, എഫ്.എം.സി.ജി, മീഡിയ, ഐ.ടി മേഖലകളാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. 1563 ഓഹരികൾ ഉയർന്നു, 920 ഓഹരികൾ ഇടിഞ്ഞു, 116 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റി 50യിൽ ഗ്രാസിം, ഭാരതി എയർടെൽ, നെസ്ലെ, മാരുതി എന്നിവയാണു കൂടുതൽ നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, ബി.പി.സി.എൽ, റിലയൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. എങ്കിലും മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൽഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയർച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 22,340ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 22,450 ലെവലിൽ തുടരുന്നു.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 22,340 -22,250 -22,155
പ്രതിരോധം 22,450 -22,550 -22,660
(15-മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 21,850 -21,200
പ്രതിരോധം 22,500 -23.000.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 45.55 പോയിൻ്റ് നേട്ടത്തിൽ 47,970.45ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. എന്നാൽ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ആക്കം കാളകൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 47,870ലാണ്, പ്രതിരോധം 48,100ൽ. സൂചികയുടെ അടുത്ത ദിശ സൂചിപ്പിക്കാൻ, ഈ ലെവലുകൾക്ക് മുകളിലോ താഴെയോ ബ്രേക്ക്ഔട്ട് ആവശ്യമാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 47,870 -47,625 -47,400
പ്രതിരോധ നിലകൾ
48,100 -48,300 -48,530
(15-മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ ട്രേഡർമാർക്ക്
ഹ്രസ്വകാല സപ്പോർട്ട് 47,000 -46,000
പ്രതിരോധം 48,500 -49,500.